ADVERTISEMENT
മഞ്ചേരി:(www.kvartha.com 06/02/2018) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് തമിഴ്‌നാട് രാമനാഥപുരം പറമ്പക്കുടി പൊന്നയ്യപുരം അറക്കാസ് മകന്‍ കാളിദാസന്‍ എന്ന ശേഖര്‍ എന്ന മണി (47) യെ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഫെബ്രുവരി ഏഴിന് വൈകീട്ട് അഞ്ചു മണി വരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് കോടതി പ്രതിയെ വിട്ടു നല്‍കിയത്.
നിലമ്പൂര്‍ മുണ്ടക്കടവ് കോളനിക്ക് സമീപം വനത്തില്‍ മാവോയിസ്റ്റ് യോഗം വിളിച്ചുകൂട്ടുകയും ആയുധ പരിശീലനം നടത്തുകയും പോലീസിനു നേരെ എ കെ 47 തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. മറ്റൊരു കേസില്‍ 2017 സെപ്തംബര്‍ 21ന് ഷോളയൂരില്‍ വെച്ച് അഗളി പോലീസാണ് കാളിദാസനെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുണ്ടക്കടവിലെ യോഗവും ആയുധ പരിശീലനവും സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന കാളിദാസനെ എടക്കര കേസില്‍ 2018 ജനുവരി 10ന് ഫോര്‍മല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുണ്ടക്കടവ് കോളനിക്കടുത്തു വനത്തില്‍ നടന്ന ശിരുവാണി, ഭവാനി, നാടുകാണി ദളങ്ങളുടെ യോഗത്തില്‍ മാവോയിസ്റ്റ് നേതാക്കളായ വിക്രം ഗൗഡ, സോമന്‍, മുരുകേഷ്, വേല്‍മുരുകന്‍, ചന്ദ്രു, ശര്‍മിള, എന്നിവരും പങ്കെടുത്തിരുന്നു. 2016 സെപ്തംബര്‍ അവസാന വാരത്തിലായിരുന്നു യോഗവും ആയുധ പരിശീലനവും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Police, Custody, Court, Accused, Investigates, Maoist leader Kalidasan remanded to police custody
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.