Maoist Attack | 'വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം; കെ എഫ് ഡി സിയുടെ ഓഫിസ് അടിച്ചു തകര്‍ത്തു, പോസ്റ്ററുകള്‍ പതിപ്പിച്ച് മടങ്ങി'
Sep 28, 2023, 16:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മാനന്തവാടി: (KVARTHA) വയനാട് തലപ്പുഴയില്‍ ആറംഗ മാവോയിസ്റ്റ് സംഘമെത്തി കെ എഫ് ഡി സിയുടെ ഓഫിസ് അടിച്ചു തകര്‍ത്തതായി പ്രദേശവാസികള്‍. ആക്രമണത്തിന് ശേഷം പോസ്റ്ററുകളും പതിച്ചാണ് സംഘം മടങ്ങിയതെന്നും ഇവര്‍ പറയുന്നു. തലപ്പുഴ കമ്പമലയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് സംഘം എത്തിയത്. പ്രദേശത്ത് മുന്‍പും മാവോയിസ്റ്റ് സാന്നിധ്യം റിപോര്‍ട് ചെയ്തിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കമ്പമലയില്‍ എത്തി അന്വേഷണം നടത്തി. പ്രദേശവാസികളില്‍ നിന്നുള്‍പെടെ പൊലീസ് വിശദമായി വിവരം ശേഖരിക്കുകയാണ്. തോട്ടം ഭൂമി ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളാണ് സംഘം പതിപ്പിച്ചത്.
'പാടി അടിമത്തത്തില്‍നിന്നു തോട്ടം ഉടമസ്ഥതയിലേക്കു മുന്നേറാന്‍ സായുധ വിപ്ലവ പാതയില്‍ അണിനിരക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിരിക്കുന്നു. മലയാളത്തിലും തമിഴിലുമാണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്.
'പാടി അടിമത്തത്തില്‍നിന്നു തോട്ടം ഉടമസ്ഥതയിലേക്കു മുന്നേറാന്‍ സായുധ വിപ്ലവ പാതയില്‍ അണിനിരക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങളും എഴുതിയിരിക്കുന്നു. മലയാളത്തിലും തമിഴിലുമാണ് പോസ്റ്ററുകള്‍ തയാറാക്കിയിരിക്കുന്നത്.
Keywords: Maoist attack in Wayanad Thalappuzha, Wayanad, News, Maoist Attack, Poster, Police, Probe, Statement, Report, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.