Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിൽ ചിലയിടങ്ങളിൽ നിന്നും ജനവിധി തേടാൻ കണ്ണൂരുകാരായ പ്രമുഖരുടെ നീണ്ട നിര തന്നെ കളത്തിലിറങ്ങും. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കണ്ണുരിലെ ജനപ്രിയ നേതാവ് കെ.കെ ശൈലജ തന്നെയാണ് ഇതിൽ പ്രമുഖയായ സ്ഥാനാർത്ഥി.

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

സിറ്റിങ് എം.പി കെ.മുരളീധരനെ തറപറ്റിക്കാനാണ് ശക്തയായ സ്ഥാനാർത്ഥിയായ കെ.കെശൈലജ ടീച്ചറെ സി.പി.എം രംഗത്തിറക്കുന്നത്. മുരളീധരനും കണ്ണൂരുമായി മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ജന്മബന്ധമുണ്ട്. മുരളീധരൻ്റെ പിതാവ് ലീഡർ കെ കരുണാകരൻ ജനിച്ചു വളർന്നത് കണ്ണൂരിലെ ചിറക്കൽ കണ്ണോത്ത് തറവാട്ടിലാണ്. കണ്ണൂരുകാരൻ തന്നെയാണ് കെ മുരളീധരൻ.

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

കോഴിക്കോട്ട് സിറ്റിങ് എം.പി എം.കെ രാഘവൻ തന്നെയാണ് ഇക്കുറിയും ജനവിധി തേടുന്നത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് എം.കെ.രാഘവൻ. തിരുവനന്തപുരത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്ന പന്ന്യൻ രവീന്ദ്രനും കണ്ണൂരുകാരനാണ്. കണ്ണൂർ നഗരത്തിലെ കക്കാട് സ്വദേശിയാണ് പന്ന്യൻ രവീന്ദ്രൻ.
Aster mims 04/11/2022

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സി.പി.ഐ ദേശീയ നേതാവ് ആനി രാജ കണ്ണൂർ ജില്ലയിലെ ഇരിട്ടി സ്വദേശിനിയാണ്. വയനാട്ടിൽ രാഹുൽ ഗാന്ധിയെ നേരിടാനാണ് ഇക്കുറി സി.പി.ഐ ഇവരെ നിയോഗിച്ചിരിക്കുന്നത്.

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

ആറ്റിങ്ങലിൽ ബി ജെ.പി.സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പാനൂർ ചെണ്ടയാട് സ്വദേശിയാണ്. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള പി.കെ കൃഷ്ണദാസ് തലശേരി തിരുവങ്ങാട് സ്വദേശിയാണ്. ഇങ്ങനെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ കണ്ണൂരുകാരുടെ നീണ്ട നിര തന്നെയുണ്ട് മത്സര രംഗത്തുള്ളത്.

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

Candidates | ലോക്സഭാ തിരഞ്ഞെടുപ്പിൽ പോരിനിറങ്ങുന്നത് കണ്ണൂരുകാരുടെ നീണ്ട നിര

Keywords:   News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Kannur, Candidates, Many natives of Kannur contesting in Lok Sabha elections. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script