ജനങ്ങളുടെ നിലപാട് ശരിയല്ലെന്ന്‌ മന്ത്രി; ജനങ്ങളെ ഉപദ്രവിക്കരുതെന്ന്‌ വിഎസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനങ്ങളുടെ നിലപാട് ശരിയല്ലെന്ന്‌ മന്ത്രി; ജനങ്ങളെ ഉപദ്രവിക്കരുതെന്ന്‌ വിഎസ്
തിരുവനന്തപുരം: മാലിന്യപ്ലാന്റ് പ്രശ്നത്തില്‍ വിളപ്പില്‍ ശാലയിലെ ജനങ്ങളുടെ പ്രക്ഷോഭം ആളിക്കത്തവേ വിവിധ അഭിപ്രായപ്രകടനങ്ങളുമായി നേതാക്കള്‍ രംഗത്തെത്തി. ജനങ്ങളുടെ നിലപാട് ശരിയല്ലെന്നും കോടതി വിധിയാണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി മഞ്ഞളാം കുഴി അലി പറഞ്ഞു.

എന്നാല്‍ പ്രക്ഷോഭകരായ ജനങ്ങളെ ഉപദ്രവിക്കരുതെന്ന്‌ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പ്രശ്നത്തില്‍ പോലീസ് സംയമനം പാലിക്കണം. സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും വിഎസ് വ്യക്തമാക്കി. 

ഇതിനിടെ ടി.എന്‍ പ്രതാപന്‍ എം.എല്‍.എ പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ശക്തമായി രംഗത്തെത്തി. ജനങ്ങള്‍ക്കെതിരെയുള്ള ഇത്തരം നടപടികള്‍ യാതൊരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന്‌ പ്രതാപന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പോലീസ് സം രക്ഷണം നല്‍കി വിളപ്പില്‍ ശാലയിലെ പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് പോകാന്‍ ഹൈക്കോടതി സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കി.

Keywords: Thiruvananthapuram, Kerala, Vilappilsala, Manjalamkuzhi Ali, V.S Achuthanandan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia