Bus accident | കൂത്തുപറമ്പില്‍ ബസ് വയലിലേക്ക് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്
Aug 25, 2022, 14:45 IST
കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പില്‍ ബസ് വയലിലേക്ക് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. കൂത്തുപറമ്പ് - നെടുംപൊയില്‍ റോഡിലെ മാനന്തേരി കാവിന്‍മൂലയില്‍ വ്യാഴാഴ്ച രാവിലെ 7:30 ഓടെയാണ് അപകടം ഉണ്ടായത്. ബസ് ഡ്രൈവറും കന്‍ഡക്ടറും ഉള്‍പെടെ 27 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്തുപറമ്പ്, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെ പ്രദേശവാസികള്‍ ആദ്യം കൂത്തുപറമ്പ് താലൂക് ആശുപത്രിയിലാണ് എത്തിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആറു പേരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും നാലുപേരെ തലശ്ശേരി ജെനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കാവിന്‍ മൂലയില്‍ നിന്നും കൂത്തുപറമ്പിലേക്ക് പോവുകയായിരുന്ന അമ്പിളി ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് അല്പദൂരം മുന്നോട്ട് പോയ ശേഷം വയലിലേക്ക് മറിയുകയായിരുന്നു. പ്രദേശവാസികളും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: Many injured bus accident in Koothuparamba, Kannur, News, Accident, Injured, Hospital, Treatment, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.