Kannur airport | ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറണമെങ്കില്‍ കടമ്പകളേറെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ കരടുപട്ടികയില്‍ ഇടം നേടിയെങ്കിലും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അംഗീകാരം ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടിവരുമെന്ന് സൂചന. കരിപ്പൂര്‍ വിമാനത്താവളം ഉയര്‍ത്തുന്ന വെല്ലുവിളി മറികടന്ന് വേണം നവാഗത വിമാനത്താവളമായ കണ്ണൂരിന് ഇക്കുറി അംഗീകാരം ലഭിക്കാന്‍. പതിവുപോലെ നെടുമ്പാശേരി ഇക്കുറിയും ഹജ്ജ് എംബാര്‍കേഷന്‍ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുമെങ്കിലും അന്തിമ പട്ടികയില്‍ കണ്ണൂരോ കരിപ്പൂരോയെന്ന ചോദ്യമാണ് ഉയരുന്നത്.
           
Kannur airport | ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറണമെങ്കില്‍ കടമ്പകളേറെ

കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിന്നും കണ്ണൂര്‍ മാത്രമായി ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം ഒതുങ്ങിയിരുന്നു. ഹജജ് തീര്‍ഥാടകര്‍ ഏറെയുള്ള കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുക കണ്ണൂര്‍ ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടാലാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല കണ്ണൂരിന് തൊട്ടടുത്തുള്ള കുടക് ജില്ലക്കാര്‍ക്കും കണ്ണൂര്‍ വിമാനത്താവളമാണ് ഏറെ സൗകര്യം ചെയ്യുക. എന്നാല്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി കരിപ്പൂരിനെ പുറപ്പെടല്‍ കേന്ദ്രമായി പരിഗണിക്കണമെന്ന വാദവും അതിശക്തമായി നിലനില്‍ക്കുന്നുണ്ട്.

കണ്ണൂരില്‍ ഹജ്ജ് എംബാര്‍കേഷന്‍ ലഭിച്ചാല്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ഉള്‍പെടെ വിവിധ കംപനികളുടെ സര്‍വീസ് ആരംഭിക്കാനാവുമെന്നാണ് കിയാലിന്റെ പ്രതീക്ഷ. തമിഴ്‌നാടിനും കര്‍ണാടകയുടെ തെക്കന്‍ പ്രദേശത്തുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് കിയാല്‍ അധികൃതര്‍ പറഞ്ഞു. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമാകുന്നതോടെ വിമാന സര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും. ഇതോടൊപ്പം വിദേശ കംപനികളുടെ വിമാന സര്‍വീസ് ആരംഭിക്കുന്നതിനുള്ള പോയിന്റ് ഓഫ് കോള്‍ അനുമതികൂടി കേന്ദ്രം അനുവദിച്ചാല്‍ കിയാല്‍ ഉയര്‍ച്ചയുടെ ആകാശം കീഴടക്കുമെന്നാണ് പ്രതീക്ഷ

വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ നിരന്തരം ആവശ്യപ്പെടുന്നതാണ് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രം എന്നത്. 2019 മാര്‍ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെയും വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെയും നേരില്‍ക്കണ്ട് ചര്‍ച നടത്തിയിരുന്നു. ആദ്യം അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച കേന്ദ്രം പിന്നീടത് അവികസിത നഗരമായ മട്ടന്നൂരിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് എന്ന കാര്യം ചുണ്ടികാട്ടി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നും കിയാലും സര്‍കാരും ഇതേ ആവശ്യം ഉന്നയിച്ച് നിരവധി തവണ കേന്ദ്രത്തിനെ സമീപിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ കണ്ണൂരില്‍നിന്ന് ജിദ്ദയിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ആരംഭിച്ച സര്‍വീസ് വടക്കന്‍ മലബാറിലെ ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ആദ്യ വിമാനത്തില്‍ യാത്ര ചെയ്ത 172 യാത്രികരില്‍ 120 പേരും തീര്‍ഥാടകരായിരുന്നു. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമല്ലാഞ്ഞിട്ടും തീര്‍ഥാടകര്‍ക്കായി കിയാല്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അന്തിമ പട്ടിക പ്രഖ്യാപിച്ചാല്‍ ഈ സൗകര്യങ്ങളൊക്കെ വീണ്ടും ക്രമീകരിക്കാനും കിയാലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിങ്ങും പുതിയ കാര്‍ഗോ കോംപ്ലക്‌സും ഹജ്ജ് ഹൗസായി വിട്ടുനല്‍കാനും കിയാല്‍ ഒരുക്കമാണ്. വാഹന പാര്‍കിങ്, ഡേ ഹോടെല്‍, ലോഞ്ച് സൗകര്യങ്ങളും തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടുത്താമെന്നാണ് കിയാല്‍ അധികൃതര്‍ പറയുന്നത്.

Keywords:  Latest-News, Kerala, Kannur Airport, Kannur, Top-Headlines, Hajj, Flight, Air Plane, Airport, Government-of-Kerala, Government-of-India, Many hurdles to make Kannur airport departure point for Hajj.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia