Hospitalized | 'ചികന്‍ വിഭവങ്ങള്‍ക്ക് വന്‍ ഓഫര്‍: പിന്നാലെ ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ'; അധികൃതര്‍ പരിശോധന നടത്തി സ്ഥാപനം പൂട്ടിച്ചു
Oct 20, 2023, 10:49 IST
കരുവാരകുണ്ട്: (KVARTHA) ഹോടെലില്‍നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതായി റിപോര്‍ട്. കരുവാരകുണ്ട് കിഴക്കെത്തലയിലെ റസ്റ്റോറന്റില്‍ നിന്ന് ഫാസ്റ്റ് ഫുഡ് കഴിച്ചവരില്‍ ചിലര്‍ക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഈ കടയില്‍ ഏതാനും ദിവസങ്ങളായി ചികന്‍ വിഭവങ്ങള്‍ക്ക് വന്‍ ഓഫര്‍ നല്‍കുന്നുണ്ട്.
പരാതി ലഭിച്ചതോടെ അധികൃതര്‍ പരിശോധന നടത്തി റസ്റ്റോറന്റ് പൂട്ടിച്ചിട്ടുണ്ട്. തരിശ് മാമ്പറ്റ, പുല്‍വെട്ട കക്കറ, കുട്ടത്തി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം പേരാണ് വയറിളക്കം, ഛര്‍ദി, കടുത്ത ക്ഷീണം എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തിയത്. ഭക്ഷണത്തില്‍ നിന്നേറ്റ വിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
കിഴക്കെത്തല ടൗണിലെ ഒരു ഫാസ്റ്റ് ഫുഡ് കടയില്‍നിന്ന് ഇവരെല്ലാം കഴിഞ്ഞദിവസം ഭക്ഷണം കഴിച്ചിരുന്നു എന്നാണ് വിവരം. കൂടുതല്‍ പേര്‍ക്ക് വിഷബാധയേറ്റതായി സംശയമുണ്ട്. കാളികാവ്, മേലാറ്റൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലും ചിലര്‍ ചികിത്സ തേടിയതായി അറിയുന്നു. ഗ്രാമപഞ്ചായത് പ്രസിഡന്റ് വിഎസ് പൊന്നമ്മ, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ നാസര്‍, ആരോഗ്യ ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ രാത്രിയോടെ തന്നെ പരിശോധന നടത്തി.

Keywords: Karuvarakundu: Many hospitalized in suspected food poisoning, Malappuram, Patient, News, Hospitalized, Food Poison, Inspection, Doctor, Health Inspector, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.