തലസ്ഥാനത്ത് മുന്‍ ഡിസിസി ജനറല്‍ സെക്രടറിയടക്കം നിരവധി നേതാക്കള്‍ പാര്‍ടി വിട്ടു
Sep 3, 2021, 12:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.09.2021) മുന്‍ ഡി സി സി ജനറല്‍ സെക്രടറി കെ എസ് അനില്‍ കോണ്‍ഗ്രസ് വിട്ടു. ഗ്രൂപുവഴക്കിലും തുടര്‍ച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് കെ എസ് അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നുപ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 22 മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരും ആയിരത്തോളം പ്രവര്‍ത്തകരും ഇതോടൊപ്പം പാര്‍ടി വിട്ടതായി അനില്‍ പറഞ്ഞു.
കഴക്കൂട്ടം ഡി സതീശന്‍, അഡ്വ. രാജീവ്, സുകു പാല്‍ക്കുളങ്ങര, പേട്ട സുഗുണന്‍, ഡി സുരേന്ദ്രന്‍, പീറ്റര്‍ പെരേര, രാധാകൃഷ്ണന്‍ ശാന്തിവിള തുടങ്ങിയവരും രാജി വച്ചവരിലുണ്ട്.
ഗ്രൂപുവഴക്കും ജാതി അതിപ്രസരവുംമൂലം പാര്‍ടിയില്‍ പ്രവര്‍ത്തിക്കാനാകുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 14 സീറ്റില്‍ 11ലും ഒരേ ഗ്രൂപാണ് മത്സരിച്ചത്. ഗ്രൂപില്‍പ്പെടാത്തവര്‍ക്ക് നേതൃസ്ഥാനത്തേക്ക് വരാനാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല പിന്നാക്ക ജാതിക്കാരനായതിനാല്‍ അവഗണിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Thiruvananthapuram, Congress, Politics, Political Party, Party, Many Congress leaders, including the DCC General Secretary left the party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

