KSRTC | സര്‍കാര്‍ വകുപ്പുകളിലേക്കും കോര്‍പറേഷനുകളിലേക്കും ഡെപ്യൂടേഷനില്‍ ജോലി ചെയ്യാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതോടെ അപേക്ഷകളുടെ പ്രളയം
Oct 13, 2023, 20:10 IST
തിരുവനന്തപുരം: (KVARTHA) സര്‍കാര്‍ വകുപ്പുകളിലേക്കും കോര്‍പറേഷനുകളിലേക്കും ഡെപ്യൂടേഷനില്‍ ജോലി ചെയ്യാന്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതോടെ അപേക്ഷകളുടെ പ്രളയം. അപേക്ഷ കെ എസ് ആര്‍ ടി സി ജില്ലാ ഓഫിസില്‍നിന്നു കേന്ദ്ര ഓഫിസിലേക്കു കൈമാറാനുള്ള തീയതി വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. കെ എസ് ആര്‍ ടി സിയിലെ യൂനിയന്‍ നേതാക്കളും ഡെപ്യൂടേഷന് അപേക്ഷിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം ഇതിനോടകം തന്നെ 5000 കവിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ജില്ലാ ഓഫിസുകളില്‍നിന്നു ക്രോഡീകരിച്ച കണക്കുകള്‍ എത്തുമ്പോള്‍ ഇത് ഇനിയും കൂടുമെന്നു ചീഫ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 26,000 ജീവനക്കാരാണ് കെ എസ് ആര്‍ ടി സിയിലുള്ളത്.
ബിവറേജസ് കോര്‍പറേഷനിലെ ഡെപ്യൂടേഷന്‍ വിഷയത്തില്‍ ജൂലൈ പത്താം തിയതി മുഖ്യമന്ത്രിയോഗം വിളിച്ചിരുന്നു. ബിവറേജസ് കോര്‍പറേഷനിലെ ഓഫിസ് അറ്റന്‍ഡന്റ്, ഷോപ് അറ്റന്‍ഡന്റ്, എല്‍ഡി ക്ലര്‍ക് തസ്തികകളില്‍ ഡെപ്യൂടേഷന് അനുമതി നല്‍കി.
കെഎസ്ആര്‍ടിസിയുടെ ദുരിതാവസ്ഥവ്യക്തമാക്കുന്നതാണ് അപേക്ഷകളുടെ വര്‍ധനവ്. ബിവറേജസ് കോര്‍പറേഷനിലേക്കാണു കൂടുതല്‍ പേരും ഡെപ്യൂടേഷന് അപേക്ഷിച്ചിരിക്കുന്നത്. ബവ്‌കോയില്‍ ഡെപ്യൂടേഷനില്‍ പോയാല്‍ കെ എസ് ആര്‍ ടി സിയില്‍ വാങ്ങിയിരുന്ന ശമ്പളം മാസത്തിന്റെ അവസാന പ്രവൃത്തിദിവസം വാങ്ങാനാകും. കെ എസ് ആര്‍ ടി സിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു മാസത്തിന്റെ പകുതിയായാലും തലേമാസത്തെ ശമ്പളം ലഭിക്കാറില്ല. സര്‍കാര്‍ സഹായം നല്‍കിയാല്‍ മാത്രമേ ശമ്പള വിതരണം സാധ്യമാകു.
263 തസ്തികളില്‍ ഒരു വര്‍ഷത്തേക്കോ പി എസ് സി റാങ്ക് ലിസ്റ്റില്‍നിന്നും ഉദ്യോഗാര്‍ഥികള്‍ വരുന്നതുവരെയോ ആയിരിക്കും നിയമനം. ഇതനുസരിച്ചാണു കെ എസ് ആര്‍ ടി സി ജീവനക്കാര്‍ കൂട്ടത്തോടെ അപേക്ഷ അയച്ചത്. ഡെപ്യൂടേഷന്‍ ലഭിച്ചാലും ആറു മാസത്തേക്ക് മാത്രമേ ബിവറേജസ് കോര്‍പറേഷനില്‍ ജോലി ചെയ്യാന്‍ കഴിയൂ.

കംപനിബോര്‍ഡ് കോര്‍പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഒഴികെയുള്ളവര്‍ക്കു സൈക്ലിങ് പരീക്ഷ നടന്നു. സര്‍ടിഫികറ്റ് പരിശോധനയ്ക്കുശേഷം രണ്ടു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആറുമാസത്തിനകം അഡൈ്വസ് അയച്ചു നിയമന നടപടികള്‍ ആരംഭിക്കും.
Keywords: Many applications from KSRTC employees to work in deputation, Thiruvananthapuram, News, KSRTC, Deputation, Applications, PSC, Certificate, Last Grade, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.