Manu Thomas | പാര്‍ടിയെ പൊതുജന മധ്യത്തില്‍ കൊത്തിവലിക്കാന്‍ അവസരമൊരുക്കുന്നു'; പി ജയരാജനെതിരെ വിമര്‍ശനവുമായി മനു തോമസ്


'പാര്‍ടി ജില്ലാസമ്മേളന സെക്രടറിയായിരുന്ന കാലത്ത് ക്വാറി ഉടമയ്ക്കായി പുതിയ ഏരിയാ സെക്രടറിയെ സൃഷ്ടിച്ചു'
'വിദേശത്തുള്ള മകന് വഴിവിട്ട സഹായം ചെയ്ത് കൊടുത്തു'
കണ്ണൂര്‍: (KVARTHA) തനിക്കെതിരെ അധിക്ഷേപകരമായി പരസ്യമായി പ്രതികരിക്കുകയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സിപിഎം സംസ്ഥാന കമിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രടറിയുമായ പി ജയരാജനെതിരെ അതീവ ഗുരുതര ആരോപണങ്ങളുമായി ഡി വൈ എഫ് ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസ് രംഗത്തെത്തി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് പാര്‍ടിയില്‍ നിന്നും ഒഴിവാക്കിയ മനു തോമസ് വീണ്ടും രംഗത്തെത്തിയത്.
പാര്‍ടിയെ പൊതു മാധ്യമങ്ങളിലൂടെ കൊത്തിവലിക്കാന്‍ പി ജയരാജന്‍ അവസരമൊരുക്കുകയാണെന്നും പാര്‍ടിയെ ഇതിന് മുന്‍പ് പി ജയരാജന്‍ ഇത്തരം പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നും മനു തോമസ് ആരോപിച്ചു. പാര്‍ടി ജില്ലാസമ്മേളന സെക്രടറിയായിരുന്ന കാലത്ത് ക്വാറി ഉടമയ്ക്കായി പുതിയ ഏരിയാ സെക്രടറിയെ സൃഷ്ടിച്ചുവെന്നും വിദേശത്തുള്ള മകന് വഴിവിട്ട സഹായം ചെയ്ത് കൊടുത്തുവെന്നും മനു തോമസ് തന്റെ ഫേസ് ബുക് കുറിപ്പില്‍ ആരോപിച്ചു.
മനു തോമസിന്റെ ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശ്രീ പി ജയരാജന്‍ ..
താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയില്‍ ആക്കിയ ആളാണ് താങ്കള്‍..ഓര്‍മ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കള്‍' സ്വന്തം' ഫാന്‍സുകാര്‍ക്ക് വേണ്ട കണ്ടന്റ് പാര്‍ട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലും നമ്മുക്കൊരു സംവാദം തുടങ്ങാം '
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാര്‍ട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാന്‍ കഴിയുന്ന താങ്കളുടെ പാടവവും
വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി' കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം
ഈയടുത്ത് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ ചര്‍ച്ച നടത്തിയതടക്കം
എല്ലാം ജനങ്ങള്‍ അറിയട്ടെ
പാര്‍ട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ....'
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം??
സ്വാഗതം....'
(ആര്‍മിക്കാര്‍ക്ക് കമന്റ് ബോക്സ് തുറന്നു കൊടുത്തിട്ടില്ല
സംവാദത്തിന്' ഫാന്‍സുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട ) എന്നിങ്ങനെ പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.