Manorama's murder | മനോരമയുടെ കൊലപാതകം: കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തി; തെളിവെടുപ്പിനെത്തിയപ്പോള്‍ പ്രതിക്ക് നേരെ ആക്രോശിച്ചെത്തി പ്രദേശവാസികള്‍, കയ്യേറ്റം ചെയ്യാനും ശ്രമം
Aug 12, 2022, 15:20 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കേശവദാസപുരത്തെ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി വീടിന് സമീപത്തെ ഓടയില്‍ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി ആദം ആലിയുമായി നടത്തിയ തെളിവെടുപ്പിലാണ് കത്തി കണ്ടെടുത്തത്.
കൊലപാതകം നടത്തിയതും പിന്നീട് മൃതദേഹം ഉപേക്ഷിച്ചതുമെല്ലാം ആദം അലി പൊലീസിന് മുന്നില്‍ വിശദീകരിച്ചു. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിന് സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് മനോരമയുടെ വീടിന്റെ പുറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. മനോരമയുടെ വീട്ടില്‍നിന്ന് മതില്‍ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പൊലീസിന് വിശദീകരിച്ചുനല്‍കി.
തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പ്രതിക്ക് നേരെ ആക്രോശിച്ചെത്തിയ പ്രദേശവാസികള്‍, കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവരെ നിയന്ത്രിച്ചത്.
എന്നാല്‍ പ്രതി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പ്രതി നല്‍കിയ മൊഴിയും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുമ്പോള്‍ ആദം ആലിയുടെ കൈവശം ഒരു ബാഗുണ്ടായിരുന്നതായി കണ്ടിരുന്നു. എന്നാല്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഈ ബാഗിലുണ്ടായിരിക്കാമെന്നാണ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ചയാണ് റിട. സര്‍കാര്‍ ഉദ്യോഗസ്ഥയായ കേശവദാസപുരം മോസ്‌ക് ലെയ്ന്‍ സ്വദേശി മനോരമ(68)യെ സമീപത്തെ വീട്ടിലെ കിണറ്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മനോരമയുടെ വീടിന് സമീപം നിര്‍മാണ ജോലിക്കെത്തിയ ആദം അലി ആദ്യം കത്തി കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് മൃതദേഹം തൊട്ടടുത്ത വീട്ടുവളപ്പിലെ കിണറ്റില്‍ തള്ളുകയും ചെയ്തു. സംഭവത്തിന് ശേഷം തിരുവനന്തപുരത്തുനിന്ന് രക്ഷപ്പെട്ട ആദം അലിയെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
Keywords: Manorama's murder: Accused brought to evidence, Thiruvananthapuram, News, Trending, Murder, Police, Accused, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.