മ­നോ­ജി­ന്റെ മ­ര­ണം: കൊ­ല­ക്കു­റ്റ­ത്തി­ന് കേ­സെ­ടു­ത്തു; 5 പേര്‍ ക­സ്റ്റ­ഡി­യില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മ­നോ­ജി­ന്റെ മ­ര­ണം: കൊ­ല­ക്കു­റ്റ­ത്തി­ന് കേ­സെ­ടു­ത്തു; 5 പേര്‍ ക­സ്റ്റ­ഡി­യില്‍
ബേക്കല്‍: പ­ള്ളി­ക്ക­ര­ കീ­ക്കാ­നം അ­മ്പ­ങ്ങാ­ട്ടെ ഡി.വൈ.എഫ്.ഐ. നേ­താ­വ് പി.മ­നോ­ജി­ന്റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് ബേ­ക്കല്‍ പോ­ലീ­സ് ക­ണ്ടാ­ല­റി­യാ­വു­ന്ന 15 പേര്‍­ക്കെ­തി­രെ കേ­സ് റ­ജി­സ്റ്റര്‍­ചെ­യ്തു. സി.പി.എം. പ്ര­വര്‍­ത്ത­ക­രെ ആ­ക്ര­മി­ച്ച അ­ഞ്ച് പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടുത്തു. ഇവ­രെ ഉ­ന്നത ഉ­ദ്യോ­ഗ­സ്ഥ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തില്‍ പോ­ലീ­സ് ചോ­ദ്യം­ചെ­യ്­ത് തു­ടങ്ങി.

സി.പി.എം. ക­ണ്ണൂര്‍ ജില്ലാ സെ­ക്രട്ട­റി പി. ജ­യ­രാജ­നെ ഷു­ക്കൂര്‍­ വ­ധ­ക്കേ­സില്‍ പ്ര­തി­യാ­ക്കി­യ­തി­നെ­തി­രെ സി.പി.എം. ന­ടത്തി­യ ഹര്‍­ത്താ­ലി­നി­ട­യി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തി­ലാ­ണ് പി. മ­നോ­ജ് വ്യാ­ഴാഴ്­ച ഉ­ച്ച­യ്­ക്ക് 12 മണി­യോ­ടെ മ­രിച്ചത്. മ­നോ­ജി­ന്റെ മൃ­ത­ദേ­ഹം ഇ­പ്പോള്‍ കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പത്രി മോര്‍­ച്ച­റി­ല്‍ നി­ന്ന് വി­ദ­ഗ്ദ്ധ പോ­സ്റ്റ്‌­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­രം മെ­ഡിക്കല്‍­കോ­ളേ­ജി­ലേ­ക്ക് കൊണ്ടു­പോ­യി­ട്ടുണ്ട്. ബേ­ക്ക­ലില്‍ നി­ന്ന് പോ­ലീ­സെ­ത്തി മൃ­ത­ദേഹം ഇന്‍­ക്വ­സ്­റ്റ് ന­ട­ത്തി.

അ­മ്പ­ങ്ങാ­ട്ടെ ആ­ക്ര­മ­ത്തില്‍ പ­രി­ക്കേ­റ്റ സി.പി.എം. ലോ­ക്കല്‍­സെ­ക്രട്ട­റി ക­രു­ണാ­ക­രന്‍ മം­ഗ­ലാ­പുര­ത്തെ ആ­ശു­പ­ത്രി­യില്‍ തീ­വ്ര­പ­രിച­ര­ണ വി­ഭാ­ഗ­ത്തില്‍ ചി­കി­ത്സ­യി­ലാണ്.

Keywords:  Kasaragod, DYFI, Police, Case, Kerala, Harthal, P. Manoj
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia