മനോജിന്റെ മരണം: കൊലക്കുറ്റത്തിന് കേസെടുത്തു; 5 പേര് കസ്റ്റഡിയില്‍
Aug 2, 2012, 21:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബേക്കല്‍: പള്ളിക്കര കീക്കാനം അമ്പങ്ങാട്ടെ ഡി.വൈ.എഫ്.ഐ. നേതാവ് പി.മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ചെയ്തു. സി.പി.എം. പ്രവര്‍ത്തകരെ ആക്രമിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ചോദ്യംചെയ്ത് തുടങ്ങി.
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഷുക്കൂര്‍ വധക്കേസില്‍ പ്രതിയാക്കിയതിനെതിരെ സി.പി.എം. നടത്തിയ ഹര്‍ത്താലിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് പി. മനോജ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്. മനോജിന്റെ മൃതദേഹം ഇപ്പോള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറില്‍ നിന്ന് വിദഗ്ദ്ധ പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ബേക്കലില്‍ നിന്ന് പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
അമ്പങ്ങാട്ടെ ആക്രമത്തില്‍ പരിക്കേറ്റ സി.പി.എം. ലോക്കല്‍സെക്രട്ടറി കരുണാകരന് മംഗലാപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

Keywords: Kasaragod, DYFI, Police, Case, Kerala, Harthal, P. Manoj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.