മനോ­ജ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ച­താണെ­ന്ന് ചെര്‍ക്കളം അബ്­ദുല്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മനോ­ജ് കു­ഴ­ഞ്ഞു­വീ­ണ് മ­രി­ച്ച­താണെ­ന്ന് ചെര്‍ക്കളം അബ്­ദുല്ല
കാസര്‍കോട്: ഡി.­വൈ.­എ­ഫ്.­ഐ. അമ്പങ്ങാട്‌ കീക്കാനം യൂണിറ്റ് പ്രസി­ഡണ്ട് മനോ­ജിന്റെ മര­ണ­ത്തില്‍ മുസ്‌ലിം ലീഗിന് യാതൊരു ബന്ധ­വു­മി­ല്ലെന്ന് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദുല്ല പ്രസ്താ­വ­ന­യില്‍ പറ­ഞ്ഞു. മനോ­ജിനെ മുസ്‌ലിം ലീഗു­കാര്‍ ചവി­ട്ടി­ക്കൊ­ന്നു­വെന്ന സി.­പി.­എ­മ്മിന്റെ പ്രചാ­രണം അടി­സ്ഥാന രഹി­ത­മാ­ണ്. ഹര്‍ത്താ­ലിന്റെ മറ­വില്‍ സി.­പി.­എ­മ്മു­കാര്‍ ബു­ധ­നാഴ്ച തച്ച­ങ്ങാട്ടും മീത്തല്‍ മവ്വ­ലിലും വ്യാപ­ക­മായ അക്രമം അഴി­ച്ചു­വി­ട്ടി­രു­ന്നു. പ്രക­ട­ന­മാ­യെ­ത്തിയ സി.­പി.­എ­മ്മു­കാര്‍ മീത്തല്‍ മവ്വ­ലിലെ അറബി പള്ളി­ക്ക് നേരെയും തച്ച­ങ്ങാട്ടെ കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് ഓഫീ­സു­കള്‍ക്ക് നേരെയും അക്രമം അഴി­ച്ചു­വി­ടു­ക­യാ­യി­രു­ന്നു. ഷാന­വാസ് ഹംസ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മവ്വല്‍ എന്നി­വ­രുടെ വീടു­കള്‍ക്ക് നേരെയും അക്ര­മ­മു­ണ്ടാ­യി.

അക്ര­മ­ത്തിന് ശേഷം പ്രക­ട­ന­ക്കാര്‍ തിരി­ച്ചു­പോ­കു­ന്ന­തി­നി­ട­യില്‍ തച്ച­ങ്ങാട് ജംഗ്ഷ­നില്‍വെച്ച് മനോ­ജിന് ദേഹാ­സ്വസ്ഥ്യം അനു­ഭ­വ­പ്പെ­ടു­കയും കൂടെ­യു­ണ്ടാ­യി­രു­ന്ന­വ­രോട് കുടി­ക്കാന്‍ വെള്ളം ചോദി­ക്കു­കയും ചെയ്തി­രു­ന്നു. ഇതി­നിടെ കുഴ­ഞ്ഞു­വീണ മനോ­ജിനെ പാര്‍ട്ടി­പ്ര­വര്‍ത്ത­കര്‍ തന്നെ ആശുപ­ത്രി­യി­ലെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ആസ്പ­ത്രി­യില്‍വെ­ച്ചാണ് മനോജ് മര­ണ­പ്പെ­ടു­ന്ന­ത്.

ഡി.­വൈ.­എ­ഫ്.­ഐ. പ്രവര്‍ത്ത­കന്‍ കുഴ­ഞ്ഞു­വീണ് മരിച്ച സംഭ­വത്തെ മുസ്‌ലിം ലീഗിന്റെ തല­യില്‍കെ­ട്ടി­വെ­ക്കാ­നുള്ള സി.­പി.­എം. ശ്രമം വില­പോ­വി­ല്ല. ഏത് അന്വേ­ഷ­ണ­ത്തിനും മുസ്‌ലിം ലീഗ് തയ്യാ­റാ­ണ്.
ഷുക്കൂര്‍ വധ­വു­മായി ബന്ധ­പ്പെട്ട് സി.­പി.­എം. കണ്ണൂര്‍ ജില്ലാ സെക്ര­ട്ടറി പി. ജയ­രാ­ജനെ അറസ്റ്റു ചെയ്ത് ജയി­ലി­ല­ട­ച്ച­തിന്റെ ജാള്യത മറ­ക്കാന്‍വേ­ണ്ടി­യാണ് സി.­പി.­എ­മ്മു­കാര്‍ വ്യാ­ഴാഴ്ച ഹര്‍ത്താല്‍ നടത്തി വ്യാപ­ക­മായ അക്രമം അഴി­ച്ചു­വി­ട്ട­തെന്നും ചെര്‍ക്ക­ളം കൂ­ട്ടി­ച്ചേര്‍ത്തു.

Keywords: Kerala, Kasaragod, Cherkalam Abdulla, IUML, CPM, Manoj, DYFI.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia