ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. അമ്പങ്ങാട് കീക്കാനം യൂണിറ്റ് പ്രസിഡണ്ട് മനോജിന്റെ മരണത്തില്‍ മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവനയില്‍ പറഞ്ഞു. മനോജിനെ മുസ്ലിം ലീഗുകാര്‍ ചവിട്ടിക്കൊന്നുവെന്ന സി.പി.എമ്മിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണ്. ഹര്‍ത്താലിന്റെ മറവില്‍ സി.പി.എമ്മുകാര്‍ ബുധനാഴ്ച തച്ചങ്ങാട്ടും മീത്തല്‍ മവ്വലിലും വ്യാപകമായ അക്രമം അഴിച്ചുവിട്ടിരുന്നു. പ്രകടനമായെത്തിയ സി.പി.എമ്മുകാര്‍ മീത്തല്‍ മവ്വലിലെ അറബി പള്ളിക്ക് നേരെയും തച്ചങ്ങാട്ടെ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് ഓഫീസുകള്‍ക്ക് നേരെയും അക്രമം അഴിച്ചുവിടുകയായിരുന്നു. ഷാനവാസ് ഹംസ, യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മവ്വല്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
അക്രമത്തിന് ശേഷം പ്രകടനക്കാര്‍ തിരിച്ചുപോകുന്നതിനിടയില്‍ തച്ചങ്ങാട് ജംഗ്ഷനില്‍വെച്ച് മനോജിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കൂടെയുണ്ടായിരുന്നവരോട് കുടിക്കാന്‍ വെള്ളം ചോദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ മനോജിനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആസ്പത്രിയില്‍വെച്ചാണ് മനോജ് മരണപ്പെടുന്നത്.
ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തെ മുസ്ലിം ലീഗിന്റെ തലയില്‍കെട്ടിവെക്കാനുള്ള സി.പി.എം. ശ്രമം വിലപോവില്ല. ഏത് അന്വേഷണത്തിനും മുസ്ലിം ലീഗ് തയ്യാറാണ്.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതിന്റെ ജാള്യത മറക്കാന്വേണ്ടിയാണ് സി.പി.എമ്മുകാര്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തി വ്യാപകമായ അക്രമം അഴിച്ചുവിട്ടതെന്നും ചെര്‍ക്കളം കൂട്ടിച്ചേര്‍ത്തു.

Keywords: Kerala, Kasaragod, Cherkalam Abdulla, IUML, CPM, Manoj, DYFI.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.