മനോജിന്റെ മരണം: ഡോക്ടറുടെ മൊഴിയെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മനോജിന്റെ മരണം: ഡോക്ടറുടെ മൊഴിയെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം
Manoj
കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പള്ളിക്കര കീക്കാനം യൂണിറ്റ് പ്രസിഡണ്ട് അമ്പങ്ങാട്ടെ മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കാന്‍ കാസര്‍കോട് സി ജെ എം കോടതി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിക്ക് നിര്‍ദ്ദേശം നല്‍കി.

മനോജിന്റെ മരണത്തിലുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ മൊഴിയെടുക്കാന്‍ സി ജെ എം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മനോജിന്റെ മരണം കൊലപാതകമാണെന്നാണ് സിപിഎം ആരോപിക്കുന്നതെങ്കിലും ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ ആവശ്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. മനോജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വി­ദ­ഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോള്‍ മരണം ഹൃദയസ്തംഭനം മൂലമാണെന്നാണ് സൂചനലഭിച്ചത്.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെയാണ് തച്ചങ്ങാട് ടൗണില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് മനോജ് മരണപ്പെട്ടത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയതെങ്കിലും പിന്നീട് പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തുകയായിരുന്നു.

തച്ചങ്ങാട്ട് ചില അനിഷ്ട സംഭവങ്ങള്‍ നടന്നുവെങ്കിലും മനോജും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ നേരിട്ടുള്ള സംഘട്ടനമുണ്ടായിട്ടില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ മനോജിന്റെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്. അതേസമയം പോസ്റ്റുമോര്‍ട്ടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് ദൃക്‌സാക്ഷികളടക്കം ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു.

Keywords: Manoj, Death, DYFI, CPM, Harthal, Court order, Doctor, Police, Case Kasaragod.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia