Umadevi Antharjanam | മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
Aug 9, 2023, 12:24 IST
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളായ ഉമാദേവി അന്തര്‍ജനം കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ല്‍ ആണ് മണ്ണാറശാല ഇല്ലത്തെ എംജി നാരായണന്‍ നമ്പൂതിരിയുടെ വേളിയായി മണ്ണാറശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാംഗമായത്.
ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ, ഏകമകളായ വല്‍സലാദേവിയുമായി ഇല്ലത്തില്‍ തന്റേതായ ലോകം കണ്ടെത്തിയ ഉമാദേവി അന്തര്‍ജനം ക്രമേണ പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറുകയായിരുന്നു.
1993 ഒക്ടോബര്‍ 24ന് വലിയമ്മ സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച് 22ന് അമ്മ ക്ഷേത്രത്തില്‍ പൂജ തുടങ്ങുകയും ചെയ്തു. കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നുവെങ്കിലും മൂപ്പുമുറ അനുസരിച്ച് വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു.
സ്ഥാനാരോഹണം കഴിഞ്ഞെങ്കിലും ഒരു വര്‍ഷത്തിലേറെ അമ്മ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നില്ല. ഈ കാലയളവില്‍ മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കുകയായിരുന്നു. ഇല്ലത്തെ കാരണവര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയായിരുന്നു പൂജാവിധികള്‍ അഭ്യസിപ്പിച്ചത്. തുടര്‍ന്ന് 1995 മാര്‍ച് 22ന് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങുകയും ചെയ്തു. ഇതോടെ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന ആചാര വിശ്വാസങ്ങളുടെ പുതിയ സംരക്ഷകയാവുകയായിരുന്നു ഉമാദേവി അന്തര്‍ജനം.

Keywords: Mannarasala Amma Umadevi Antharjanam passed away, Alappuzha, News, Mannarasala Amma Umadevi Antharjanam, Death News, Obituary, Pooja, Religion, Temple, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.