മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കെട്ടിവെക്കേണ്ടത് 19.74 ലക്ഷം, അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് സുരേന്ദ്രന്‍ കെവാര്‍ത്തയോട്, ബിജെപി പണം നല്‍കുമോ?
Aug 9, 2017, 21:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 09.08.2017) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ വിദേശത്തുള്ള 42 പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സുരേന്ദ്രന്‍ കെട്ടിവെക്കേണ്ടത് 19.74 ലക്ഷം രൂപ. പണം കെട്ടിവെക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കെ.സുരേന്ദ്രന്‍ കെവാര്‍ത്തയോട് പറഞ്ഞു. 45 പേരാണ് ഇനി കേസില്‍ കോടതിയില്‍ ഹാജരാകാനുള്ളത്. മൂന്നു പേരെ ഈ മാസം 10ന് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനകം തന്നെ 181 പേരെ കോടതി വിസ്തരിച്ചു. മൊത്തം 259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആരോപിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് പണം കെട്ടിവെക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ ആലോചിച്ച് വിവരം പറയാമെന്നാണ് സുരേന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ പറഞ്ഞ 181 പേരെ കോടതിയില്‍ എത്തിക്കുന്നതിന് സുരേന്ദ്രന്‍ ഒന്നര ലക്ഷത്തോളം രൂപ കോടതിയില്‍ കെട്ടിവെച്ചതായാണ് സൂചന.
കോടതിയുടെ അന്വേണഷത്തില്‍ 52 പേരുടെ ഇലക്ടര്‍ റോളിലെ ഒപ്പും കോടതിയിലെ ഒപ്പും വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. 32 പേര്‍ വേറെയിടത്താണ് താമസിക്കുന്നതെന്ന് മൊഴി നല്‍കിയപ്പോള്‍ ഒരാളുടെ മരണസര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. 89 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയജക മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ പി.ബി.അബ്ദുള്‍ റസാഖിനോട് പരാജയപ്പെട്ടത്.
അതേസമയം തെരഞ്ഞെടുപ്പ് കേസിന്റെ ആവശ്യത്തിനായി സുരേന്ദ്രനെ പണം നല്‍കി സഹായിക്കാന്‍ ബിജെപി നേതൃത്വം തയ്യാറാകുമോ എന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Case, Election, Court, K. Surendran, Manjeshwaram election case; Surandran need to spend 19.74 Lakh for expatriates

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.