മഞ്ചക്കണ്ടിയിലേത് ഏറ്റുമുട്ടല്‍ തന്നെ; മാവോവാദി മണിവാസകം ആദ്യം വെടിയുതിര്‍ത്തതെന്ന പോലീസ് വാദത്തെ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പോലീസ്
Nov 2, 2019, 17:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com 02.11.2019) മഞ്ചക്കണ്ടിയിലേത് ഏറ്റുമുട്ടല്‍ തന്നെയെന്ന് സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസ് പുറത്തുവിട്ടു. ഇന്‍ക്വസ്റ്റ് നടപടിക്കിടെയുണ്ടായ വെടിവെപ്പിന്റെയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട മാവോവാദി മണിവാസകം ആദ്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന പോലീസ് വാദത്തെ സാധൂകരിക്കുന്ന രംഗങ്ങളാണ് പുറത്തുവന്നത്.
മാവോവാദികളുടെ വെടിവെപ്പിന് പിന്നാലെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം തിരിച്ചടിച്ചത്. ഒന്നരമണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടുവെന്നായിരുന്നു പോലീസിന്റെ വാദം. ഇന്‍ക്വസ്റ്റ് നടപടിക്ക് മുമ്പ് വനത്തില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുന്നതും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നിലത്തുകിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതിനിടെ, മാവോവാദികളില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപും ടാബ്‌ലെറ്റും ഉള്‍പ്പെടെയുള്ളവ പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഇതില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. മണിവാസകത്തിന്റെയും കാര്‍ത്തികിന്റെയും ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചായിരുന്നു പാലക്കാട് ജില്ലാ കോടതി ഈ നിര്‍ദേശം നല്‍കിയത്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിച്ചുള്ള അന്വേഷണം നടത്തണമെന്ന ഇവരുടെ പരാതിയും കോടതി ശനിയാഴ്ച പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, palakkad, News, Police, Shooters, Death, forest, Dead Body, Court, Manjakkandi encounter: More visuals out

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.