മണിയുടെ വിവാദപ്രസംഗം ജനാധിപത്യത്തിന് അനുയോജ്യമല്ലെന്ന് ഹൈക്കോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മണിയുടെ വിവാദപ്രസംഗം ജനാധിപത്യത്തിന് അനുയോജ്യമല്ലെന്ന്  ഹൈക്കോടതി
കൊച്ചി: എം.എം മണിയുടെ വിവാദപ്രസംഗം ജനാധിപത്യത്തിന് വിരുദ്ധമാണെന്ന് ഹൈക്കോടതി. ഒരു രാഷ്ട്രീയ നേതാവും നിയമത്തിന് അതീതനല്ല. പ്രതിയോഗികളെ വകവരുത്തുമെന്ന പ്രസംഗം ജനാധിപത്യധ്വംസനമാണെന്നും ഇത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നും ഹൈക്കോടതി പറഞ്ഞു.

തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന മണിയുടെ ആവശ്യം തള്ളിയ കോടതി മണിക്കെതിരായ കേസ് റദ്ദാക്കില്ലെന്നും വ്യക്തമാക്കി. വിവാദപ്രസംഗത്തിലൂടെ വ്യക്തമാക്കിയ കൊലപാതകക്കേസുകളില്‍ പോലീസിന് പുനരന്വേഷണം നടത്താമെന്നും ഹൈക്കോടതി പറഞ്ഞു.

ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടതിന്റെ പിന്നാലെ സിപിഎമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇടുക്കി ജില്ലയിലെ മലയോരത്ത് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എം.എം മണി ജില്ലയില്‍ സിപിഎം പട്ടിക തയ്യാറാക്കി ചിലരെ വധിച്ചിട്ടുണ്ടെന്ന വിവാദ പ്രസംഗം നടത്തിയത്.

ഈ പ്രസംഗം സിപിഎമ്മിന്റെ നയത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് തൊട്ടടുത്ത ദിവസം തന്നെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് ചുവട് പിടിച്ച് കേരളത്തിലെ യു.ഡി.എഫും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും സിപിഎമ്മിനെ കൊലയാളി പാര്‍ട്ടിയായി ചിത്രീകരിച്ചതോടെ മണിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ നേതൃത്വം നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

Keywords:  Kochi, High Court, Kerala, M.M Mani, Speech 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia