Suraj Venjaramoodu | 'അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു, നീതി വൈകിക്കൂടാ'; മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയെന്ന സംഭവത്തില്‍ പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂട്
Jul 20, 2023, 14:03 IST
കൊച്ചി: (www.kvartha.com) മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തിയെന്ന സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സുരാജ് വെഞ്ഞാറമൂട്. ഫേസ് ബുക് പോസറ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു എന്നായിരുന്നു സുരാജിന്റെ പ്രതികരണം.
'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' എന്ന് സുരാജ് പോസ്റ്റില്‍ കുറിച്ചു.
മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വിഡിയോയ്‌ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ് പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് മാസങ്ങള്‍ക്കു മുന്‍പു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൗബാല്‍ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളില്‍ പച്ച ടീഷര്‍ട് ധരിച്ച് നില്‍ക്കുന്ന ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ് പറഞ്ഞു. അറസ്റ്റു വിവരം അറിഞ്ഞ ഉടന്‍ വെള്ളിയാഴ്ച രാവിലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയും അപലപിച്ചു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.
'മണിപ്പൂര്‍ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ' എന്ന് സുരാജ് പോസ്റ്റില്‍ കുറിച്ചു.
മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. സ്ത്രീകളെ നഗ്‌നരാക്കി നടത്തുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. വിഡിയോയ്‌ക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.
തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ് പോക്പി ജില്ലയില്‍ മേയ് നാലിനാണു സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് മാസങ്ങള്‍ക്കു മുന്‍പു നടന്ന അതിക്രൂരമായ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. സംഭവം നടക്കുന്ന ദിവസത്തിനു മുന്‍പ് മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഇവിടെ ഏറ്റുമുട്ടിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൗബാല്‍ ജില്ലക്കാരനായ ഹെരദാസ് (32) ആണ് അറസ്റ്റിലായത്. വീഡിയോ ദൃശ്യങ്ങളില്‍ പച്ച ടീഷര്‍ട് ധരിച്ച് നില്‍ക്കുന്ന ഇയാളെ വ്യക്തമായി കാണാമെന്ന് പൊലീസ് പറഞ്ഞു.
Keywords: Manipur: Suraj Venjaramoodu respond to the atrocity two women faced, Kochi, News, Suraj Venjaramoodu, FB Post, Manipur Incident, Women Attack, Probe, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.