81 dead and 55 trapped | മണിപ്പൂരില്‍ വ്യാഴാഴ്ച പുലര്‍ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി; 55 പേരെ ഇനിയും കണ്ടെത്താനുണ്ട്: മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്

 


മണിപ്പുര്‍: (www.kvartha.com) മണിപ്പൂരിലെ നോനെയില്‍ വ്യാഴാഴ്ച പുലര്‍ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ആണ് അറിയിച്ചത്. 55 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ടെറിടോറിയല്‍ ആര്‍മി ജവാന്മാരുള്‍പെടെ 18 പേരെ രക്ഷപെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.


81 dead and 55 trapped | മണിപ്പൂരില്‍ വ്യാഴാഴ്ച പുലര്‍ചെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 81 ആയി; 55 പേരെ ഇനിയും കണ്ടെത്താനുണ്ട്: മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് സംഭവിച്ചതെന്നും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാനും മണ്ണിനടിയില്‍പെട്ട മൃതദേഹങ്ങള്‍ കണ്ടെത്താനും മൂന്നുദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നോനി ജില്ലയിലെ തുപുലില്‍ റെയില്‍വേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന യാര്‍ഡിലായിരുന്നു അപകടമുണ്ടായത്. മരിച്ചവരില്‍ 10 പേര്‍ ടെറിടോറിയല്‍ ആര്‍മി ജവാന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒമ്പതുപേര്‍ ബംഗാള്‍ സ്വദേശികളാണ്. ടെറിടോറിയല്‍ ആര്‍മി കാംപും ഇവിടെയായിരുന്നു. മണ്ണിനടിയില്‍നിന്ന് വെള്ളിയാഴ്ച വൈകിട്ടുവരെ 29 പേരെയാണ് പുറത്തെത്തിച്ചത്. ഇതില്‍ 20 പേര്‍ മരിച്ചതായി പൊലീസ് അറിയിച്ചിരുന്നു. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

അസം റൈഫിള്‍, ടെറിടോറിയല്‍ ആര്‍മി, ദുരന്തനിവാരണസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം വെള്ളിയാഴ്ചയും തുടര്‍ന്നു. ഗ്രാമീണരും സൈനികരും റെയില്‍വേ ജീവനക്കാരുമടക്കം അറുപതോളംപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയിക്കുന്നത്. ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ മണ്ണും പാറയും ഇടിഞ്ഞെത്തി ഇജേയി നദിയുടെ ഒഴുക്കു തടസപ്പെട്ടത് താഴ്ന്നപ്രദേശങ്ങളില്‍ പ്രളയത്തിന് കാരണമായി.

Keywords: Manipur landslide: Worst incident in the history of state, 81 dead and 55 trapped, says N Biren Singh, Manipur, News, Trending, Chief Minister, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia