Rally | മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമം: പ്രതിഷേധ സംഗമം നടത്തി വനിതാ ലീഗ്
Jul 26, 2023, 22:02 IST
കണ്ണൂര്‍: (www.kvartha.com) മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരേ നടന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് 'മണിപ്പൂരിലെ തീയണക്കണം' എന്ന ബാനറില്‍ വനിതാ ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കാല്‍ടെക്സ് കെ എസ് ആര്‍ ടി സിക്ക് സമീപം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വനിതാ ലീഗ് സംസ്ഥാന സെക്രടറി പി സാജിത ടീചര്‍ ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി സീനത്ത് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂടി മേയര്‍ കെ ശെബീന ടീചര്‍ മുഖ്യപ്രഭാഷണം നടത്തി. വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ ശമീമ ജമാല്‍, സെകീന തെക്കയില്‍, ശെറിന്‍ ചൊക്ലി, എം കെ ശബിത, നാജിയ ഇരിക്കൂര്‍, സൈനബ അരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Manipur Issues: Women's League holds protest rally, Kannur, News, Rally, Inauguration, Women's League, Protest, Caltex, Speech, District Committee, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.