എം.എം മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

 


ADVERTISEMENT

എം.എം മണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി
കൊച്ചി: ഇടുക്കി സിപിഐഎം സെക്രട്ടറി എം.എം മണി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി. കേസ് രാഷ്ട്രീയ പ്രേരിതവും നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുമാണെന്ന്‌ മണി ഹര്‍ജിയില്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകുന്നത് ഒഴിവാക്കണമെന്നും മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി പാര്‍ട്ടി വധിച്ചിട്ടുണ്ടെന്ന്‌ മണി പൊതുവേദിയില്‍ പറഞ്ഞതിനെത്തുടര്‍ന്നാണ്‌ പോലീസ് മണിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തത്.


Keywords:  Kochi, Kerala, High Court, plea, M.M Mani


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia