സ്റ്റേഷനിലെത്തിയ മണിയുടെ അപരനെ കണ്ട് പോലീസ് ഞെട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്റ്റേഷനിലെത്തിയ മണിയുടെ അപരനെ കണ്ട് പോലീസ് ഞെട്ടി സ്റ്റേഷനിലെത്തിയ മണിയുടെ അപരനെ കണ്ട് പോലീസ് ഞെട്ടി തൊടുപുഴ : കൊലകേസിലകപ്പെട്ട സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം എം മണിക്കുവേണ്ടി പോലിസും മാധ്യമപ്രവര്‍ത്തകരും പരക്കംപായുന്നതിനിടെ അവിചാരിതമായി തൊടുപുഴ പോലിസ് സ്‌റ്റേഷനിലെത്തിയ മണിയുടെ അപരനെ കണ്ട് പോലീസ് ഞെട്ടി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് പാരമ്പര്യവൈദ്യനായ ഇളംദേശം കലയന്താനി മൂപ്പീല്‍ വീട്ടില്‍ മൈലന്‍ തങ്കപ്പന്‍ (70) എന്ന മണിയാശാന്റെ അപരന്‍ തൊടുപുഴ സ്റ്റേഷനിലെത്തി താരമായത്. മണി ഹാജരാവുന്നതിനെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന പോലിസുകാരാണ് ആദ്യം ഞെട്ടിയത്. വിവരമറിഞ്ഞു മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും പോലിസ് സ്‌റ്റേഷനിലേക്കു കുതിച്ചു. അവരും ഞെട്ടി.

ഒടുവിലാണ് എത്തിയത് മരുന്ന് വില്‍പ്പനക്കാരനായ തങ്കപ്പനാണെന്ന് മനസിലായത്. മണിയുടെ രൂപത്തില്‍ മാത്രമല്ല, വേഷത്തിലും തങ്കപ്പന് സാമ്യമുണ്ട്. വലിയൊരു ബാഗും തൂക്കി മണിയെപ്പോലെ കണ്ണട ധരിച്ചാണ് തങ്കപ്പന്‍ സ്റ്റേഷനിലെത്തിയത്. കലയന്താനി സ്വദേശിയും പാരമ്പര്യ വൈദ്യകുടുംബാംഗവുമായ തങ്കപ്പന്‍ കാലങ്ങളായി തൊടുപുഴ, മൂവാറ്റുപുഴ, പാല മേഖലകളില്‍ കളരി മര്‍മാണി തൈലവും മറ്റും വിറ്റാണ് ജീവിക്കുന്നത്.സ്വന്തമായി ഉണ്ടാക്കുന്നവയാണ് മരുന്നുകള്‍. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മാര്‍ക്കോസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തില്‍നിന്നു സ്ഥിരമായി മരുന്നു വാങ്ങാറുണ്ട്. പോലിസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി മരുന്നു വില്‍ക്കുന്നതാണ് തങ്കപ്പന്റെ രീതി.

Keywords: M.M Mani, Police station,  Thodupuzha, CPM District secretary  
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia