SWISS-TOWER 24/07/2023

മലപ്പുറത്തെ മങ്ങാട്ടുമുറി എ എം എല്‍ പി സ്‌കൂള്‍ അടച്ചുപൂട്ടി; സ്ഥലത്ത് സംഘര്‍ഷം

 


ADVERTISEMENT

കൊണ്ടോട്ടി: (www.kvartha.com 07.06.2016) മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ അടച്ചുപൂട്ടി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ ആരംഭിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ സ്‌കൂളിലെത്തിയ കൊണ്ടോട്ടി എ.ഇ.ഒ ആഷിഷ് പുളിക്കലിന്റെ നേതൃത്വത്തിലാണ് അടച്ചുപൂട്ടല്‍ നടപടി പൂര്‍ത്തിയാക്കിയത്. പ്രധാന ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന ഉദ്യോഗസ്ഥര്‍ രേഖകള്‍ എടുത്ത ശേഷം ഓഫീസ് പൂട്ടി സീല്‍ ചെയ്തു.

അതിനിടെ സ്‌കൂള്‍ അടച്ചു പൂട്ടുന്നത് തടയാന്‍ നാട്ടുകാരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാരെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന പോലീസ് സംഘം നീക്കം ചെയ്തു. കഴിഞ്ഞ മെയ് 29ന് മങ്ങാട്ടുമുറി സ്‌കൂള്‍ അടച്ചുപൂട്ടാനെത്തിയ എ.ഇ.ഒ യും സംഘവും നാട്ടുകാരും പി.ടി.എയും അധ്യാപക സംഘടനകളും നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയിരുന്നു.

പുതിയതായി പ്രവേശനം നേടിയ 19 കുട്ടികളടക്കം 66 കുട്ടികള്‍ പഠിക്കുന്ന മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ 1930ലാണ് സ്ഥാപിച്ചത്. ലാഭകരമല്ലെന്ന പേരില്‍ 2009ല്‍ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജര്‍ നടപടി തുടങ്ങി. 2011ല്‍ അനുകൂലമായ കോടതി വിധിയുണ്ടായി. ഈ വിധി മേല്‍കോടതി സ്‌റ്റേ ചെയ്തതോടെ മാനേജര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയും ചെയ്തു.
മലപ്പുറത്തെ മങ്ങാട്ടുമുറി എ എം എല്‍ പി സ്‌കൂള്‍ അടച്ചുപൂട്ടി; സ്ഥലത്ത് സംഘര്‍ഷം

Also Read:
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍

Keywords:  Mangattumuri school closed down amid protests by locals, High Court of Kerala, Court, Teachers, Police, Students, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia