ജോലി സ്ഥലത്തുനിന്നും മുങ്ങിയ ഭര്‍ത്താവിനെ അന്വേഷിച്ച് മംഗലാപുരം സ്വദേശിനി പത്തനംതിട്ടയില്‍
Feb 16, 2015, 13:30 IST
പത്തനംതിട്ട: (www.kvartha.com 16/02/2015) ജോലിസ്ഥലത്തുനിന്നും മുങ്ങിയ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി മംഗലാപുരം സ്വദേശിനി പത്തനംതിട്ടയില്‍. മംഗലാപുരത്ത് പിസ ഹട്ടില്‍ ജോലി ചെയ്യുന്നതിനിടെ പ്രണയിച്ച് വിവാഹിതരായ യുവതിയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഇപ്പോള്‍ പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്.
പത്തനംതിട്ട തടിയൂര്‍ സ്വദേശി ഷെറിന്‍ തോമസിനെയാണ് സൗമ്യ എന്നു പേരുള്ള യുവതി വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതിമില്ലാതെ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇതിനിടെ യുവതി രണ്ടുതവണ ഗര്‍ഭിണി ആവുകയും അത് ഷെറിന്‍ നിര്‍ബന്ധിച്ച് അലസിപ്പിക്കുകയും ചെയ്തതായി യുവതി പറയുന്നു.
എന്നാല്‍ വിവാഹ ശേഷം ആദ്യമായി നാട്ടിലെത്തിയ ഷെറിന്‍ പിന്നീട് മംഗലാപുരത്തേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് യുവതി ഇപ്പോള്‍ ഷെറിനെ തേടിയെത്തിയിരിക്കുന്നത്. ജനുവരി 10 നാണ് ഷെറിന്‍ മംഗലാപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് തിരിച്ചത്. ബന്ധുക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിനാല്‍ അവര്‍ ഷെറിനെ തടവിലാക്കിയിരിക്കയാണെന്നാണ് സൗമ്യ ആരോപിക്കുന്നത്. ഷെറിനെ കാണാനെത്തിയ സൗമ്യയെ അയാളുടെ പിതാവ് വിരട്ടിയോടിച്ചതായും ആരോപണമുണ്ട്.
അതേസമയം സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലീസും യുവാവിന്റെ ബന്ധുക്കളും ശ്രമിയ്ക്കുന്നതായും ആരോപണമുണ്ട്. മാത്രമല്ല പണം നല്‍കാമെന്നും മകനെ വിട്ടു നല്‍കണമെന്നും ഷെറിന്റെ പിതാവ് തന്നോട് പറഞ്ഞതായും സൗമ്യ പറയുന്നു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചു
keywords: Mangaluru Girl at Pathanamthitta for finding her missing Husband, Marriage, Pregnant Woman, Allegation, Police, Son, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.