Drowned | മംഗ്ലൂരു സ്വദേശിയായ യുവാവ് കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു; അപകടം വിനോദയാത്രയ്ക്കിടെ
Sep 30, 2023, 19:34 IST
കണ്ണൂര്‍: (KVARTHA) വിനോദയാത്രാ സംഘത്തിലെ യുവാവ് ചിറയില്‍ മുങ്ങിമരിച്ചു. മംഗ്ലൂരു പുത്തൂര്‍ ഹിരാബെന്നഡി സ്വദേശിയായ മുഹമ്മദ് ആസിഫ്(25) ആണ് ആന്തൂര്‍ നഗരസഭയിലെ കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം.
പുത്തൂരില്‍ നിന്നും വയനാട്ടിലേക്ക് വിനോദ യാത്രക്കിറങ്ങിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടയാളാണ് ആസിഫ്. ഗൂഗിള്‍ മാപ് വഴി എളുപ്പത്തില്‍ വയനാട്ടിലേക്കുള്ള വഴിനോക്കി വരുന്നതിനിടയിലാണ് കടമ്പേരിയില്‍ എത്തിയത്. കടമ്പേരി ചിറ കണ്ടതോടെ രണ്ടു പേര്‍ക്ക് ചിറയില്‍ നിന്നും മുങ്ങി കുളിക്കാന്‍ ആഗ്രഹമുണ്ടായതോടെയാണ് ആസിഫും ചിറയില്‍ ഇറങ്ങിയത്.
അല്‍പ സമയത്തിനുള്ളില്‍ തന്നെ ചെളിയില്‍ കുടുങ്ങി ആസിഫ് മുങ്ങി താഴുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി ആസിഫിനെ ബക്കളത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി.

Keywords: Mangalore native drowned in Kadamperi Chira, Kannur, News, Mangalore Native, Drowned, Hospital, Mortuary, Inquest, Medical College, Natives, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.