എ­യര്‍­ഇ­ന്ത്യ­യു­ടെ ക്രൂ­ര­ത തു­ട­രു­ന്നു; യാ­ത്ര­ക്കാ­രെ കോ­ഴി­ക്കോ­ട്ടിറക്കി

 


എ­യര്‍­ഇ­ന്ത്യ­യു­ടെ ക്രൂ­ര­ത തു­ട­രു­ന്നു; യാ­ത്ര­ക്കാ­രെ കോ­ഴി­ക്കോ­ട്ടിറക്കി
മം­ഗ­ലാ­പു­രം: എ­യര്‍­ഇ­ന്ത്യ­യു­ടെ യാ­ത്രക്കാ­രോ­ടു­ള്ള ക്രൂ­ര­ത തു­ട­രുന്നു. ഞാ­യ­റാഴ്­ച പു­ലര്‍­ച്ചെ മം­ഗ­ലാ­പു­ര­ത്തി­റ­ങ്ങേ­ണ്ടി­യി­രു­ന്ന എ­യര്‍ഇ­ന്ത്യ എ­ക്‌­സ്­പ്ര­സ് മോ­ശം ക­ലാ­വ­സ്ഥ കാരണം കോ­ഴി­ക്കോ­ട് ലാന്‍ഡ് ചെ­യ്യു­ക­യാ­യി­രുന്നു. മ­ണി­ക്കൂ­റു­കള്‍ ക­ഴി­ഞ്ഞിട്ടും യാ­ത്ര­ക്കാ­രെ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തി­ക്കാ­തെ അ­ധി­കൃ­തര്‍ അ­ലം­ഭാ­വം കാ­ണി­ക്കു­ക­യാ­ണെ­ന്നാ­ണ് പ­രാതി.

അ­ഞ്ച് ദിവ­സം മു­മ്പും സ­മാ­നമാ­യ സംഭ­വം ന­ട­ന്നി­രുന്നു. ദു­ബൈ­യില്‍ നിന്നും യു.എ.ഇ സമ­യം ഒ­രു മ­ണി­ക്കാ­ണ് 160 ഓ­ളം യാ­ത്ര­ക്കാ­രെയും വ­ഹിച്ചു­കൊ­ണ്ടു­ള്ള എ­യര്‍­ ഇന്ത്യ എ­ക്‌­സ്­പ്ര­സ് മം­ഗ­ലാ­പു­ര­ത്തേക്ക് തി­രി­ച്ചത്. പു­ലര്‍ച്ചെ 6.30 നാ­ണ് വി­മാ­നം മം­ഗ­ലാ­പുരത്ത് ലാന്‍ഡ് ചെ­യ്യേ­ണ്ടി­യി­രു­ന്നത്. എ­ന്നാല്‍ മോ­ശം കാ­ലാ­വ­സ്ഥ മൂ­ലം മം­ഗ­ലാ­പു­ര­ത്തി­റ­ങ്ങാന്‍ ക­ഴി­യാ­തെ വി­മാ­നം കോ­ഴി­ക്കോ­ട്ടേ­ക്ക് പ­റ­ക്കു­ക­യാ­യി­രു­ന്നു.

ഏഴ് മണി­യോ­ടെ­യാ­ണ് വി­മാ­നം കോ­ഴി­ക്കോ­ട്ടെ­ത്തി­യത്. യാ­ത്ര­ക്കാ­രെ ബോ­ഡിം­ഗ് പാ­സ് നല്‍­കി ക­രി­പ്പൂര്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ നിര്‍ത്തി­യ­തല്ലാതെ അ­ധി­കൃ­തര്‍ കു­ടി­ക്കാന്‍ വെ­ള്ളം പോലും നല്‍­കാന്‍ കൂ­ട്ടാ­ക്കി­യി­ല്ലെ­ന്ന് യാ­ത്ര­ക്കാര്‍ അ­റി­യിച്ചു. ഒ­രു മ­ണി­ക്കൂര്‍ ക­ഴി­ഞ്ഞ് മം­ഗ­ലാ­പു­ര­ത്തെ­ത്തി­ക്കു­മെ­ന്നാ­യി­രു­ന്നു ആ­ദ്യ അ­റി­യിപ്പ്. പി­ന്നീ­ട് മ­ണി­ക്കൂ­റു­കള്‍ പ­ലതും ക­ടന്നു­പോയി. വൈ­കിട്ട് 3.30 മണി­യോ­ടെ മം­ഗ­ലാ­പു­ര­ത്തെ­ത്തി­ക്കു­മെ­ന്നാ­യി­രു­ന്നു അ­വസാ­ന അ­റി­യി­പ്പ്. എ­ന്നിട്ടും യാ­ത്ര­ക്കാ­രെ ല­ക്ഷ്യ സ്ഥാ­ന­ത്തെ­ത്തി­ക്കാന്‍ ഒരു ന­ട­പ­ടി­യു­മുണ്ടാ­യില്ല.

വി­മാ­ന­ത്തില്‍ വ­രു­ന്നവ­രെ സ്വീ­ക­രി­ക്കാന്‍ മം­ഗ­ലാ­പു­രം എര്‍­പോര്‍­ട്ടി­ലെത്തി­യ നി­രവ­ധി പേര്‍ ഇ­പ്പോഴും ഇ­വി­ടെ കാ­ത്തു­കെ­ട്ടി കി­ട­ക്കു­ക­യാണ്. ഇ­തി­നി­ട­യില്‍ ക­രി­പ്പൂര്‍ വി­മാ­ന­ത്താ­വ­ള­ത്തില്‍ നിന്നും ചി­ല യാ­ത്ര­ക്കാര്‍ ക്ഷു­ഭി­ത­രാ­യി ല­ഗേ­ജ്് പോലും എ­ടു­ക്കാ­തെ ടാ­ക്‌സി വാ­ഹ­ന­ങ്ങള്‍ പി­ടി­ച്ച് വീ­ടു­ക­ളി­ലേ­ക്ക് തി­രി­ച്ചി­ട്ടുണ്ട്. ഇത്ത­രം സം­ഭ­വ­ങ്ങ­ളു­ണ്ടാ­കു­മ്പോള്‍ യാ­ത്ര­ക്കാര്‍­ക്ക് വേ­ണ്ടു­ന്ന പ്രാ­ഥ­മി­കമാ­യ കാ­ര്യ­ങ്ങള്‍ പോലും എ­യര്‍ഇ­ന്ത്യ അ­ധി­കൃ­തര്‍ ഒ­രു­ക്കാത്തത് വ്യാ­പ­കമാ­യ പ്ര­തി­ഷേ­ധ­ത്തി­ന് കാ­ര­ണ­മാ­യി­ട്ടു­ണ്ട്.

വി­ശ്ര­മി­ക്കാന്‍ പോലും അ­നു­വ­ദി­ക്കാത്ത­ത് ക­ടു­ത്ത ക്രൂ­ര­ത­യാ­ണെ­ന്ന് യാ­ത്ര­ക്കാരും ബ­ന്ധു­ക്കളും പ­റ­യു­ന്നു. മ­റ്റ് വി­മാ­ന­ക­മ്പ­നി­ക­ളെല്ലാം ഇത്ത­രം സ­ന്ദര്‍­ഭ­ങ്ങ­ളില്‍ യാ­ത്ര­ക്കാ­രു­ടെ പ്ര­ശ്‌­ന­ങ്ങള്‍ സൗ­ഹാര്‍­ദ്ദ­ത്തോ­ടെ­യാ­ണ് പ­രി­ഹ­രി­ക്കാ­റു­ള്ളത്. മം­ഗ­ലാ­പുര­ത്ത് വിമാ­ന ദു­ര­ന്ത­മു­ണ്ടാ­യ­തി­ന് ശേ­ഷം ചെറി­യ പ്ര­ശ്‌­ന­ങ്ങള്‍ ഉ­ണ്ടെ­ങ്കില്‍ പോലും വി­മാ­നം ലാന്റ് ചെ­യ്യി­ക്കാ­തെ കോ­ഴി­ക്കോ­ട്ടേക്കും മറ്റും തി­രി­ച്ചു­വി­ടു­ക­യാ­ണ് ചെ­യ്­തത്. ഇ­തി­ന്റെ ദു­രി­തം വി­വ­ര­ണാ­തീ­ത­മാണ്. ഇ­ക്ക­ഴി­ഞ്ഞ ആ­ഗ­സ്­ത് 20 നും അ­തി­ന് ശേ­ഷവും ഇ­തേ സാ­ഹ­ചര്യം ഉ­ണ്ടാ­യി­ട്ടുണ്ട്. അന്നും യാ­ത്രക്കാ­രോ­ട് എ­യര്‍ഇ­ന്ത്യ ക്രൂ­ര­ത കാ­ട്ടു­ക­യാ­യി­രുന്നു.

Related News
എയര്‍ ഇന്ത്യയുടെ ക്രൂരത തുടരുന്നു; മംഗലാപുരത്ത് ലാന്‍ഡ് ചെയ്യേണ്ട വിമാനം കരിപ്പൂരിലിറക്കി

Keywords: Air India Express,Dubai, Land, Mangalore, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia