കോഴിക്കോട്: യാത്രക്കാരോടുളള എയര്‍ ഇന്ത്യയുടെ ക്രൂരത തുടര്‍ക്കഥയാവുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് മംഗലാപുരത്ത് ഇറങ്ങേണ്ട എയര്‍ ഇന്ത്യയുടെ വമാനം കോഴിക്കോട്ട് ഇറക്കുന്നത്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാതെ വലച്ച അധികൃതര്‍ കോഴിക്കോട്ടെത്തിയ ശേഷവും അവരെ അവഗണിക്കുന്നുവെന്നാണ് വ്യാപക പരാതി.
പ്രതികൂല കാലാവസ്ഥമൂലമാണ് ദുബായില്‍ നിന്നു മംഗലാപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം കരിപ്പൂരിലേക്ക് തിരിച്ചുവിട്ടത്. നൂറ്റിയറുപതോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആറരയ്ക്ക് മംഗലാപുത്ത് ഇറങ്ങേണ്ട വിമാനം പ്രതികൂല കാലാവസ്ഥ കാരണം കോഴിക്കോട് ലാന്‍ഡ് ചെയ്തത് ഏഴുമണിക്കായിരുന്നു. അതിന് ശേഷം കുടിവെളളംപോലും യാത്രക്കാര്‍ക്ക് ലഭ്യമാക്കിയില്ല.
കരിപ്പൂരില്‍ വന്നിറങ്ങിയ വിമാനത്തിന്റെ തുടര്‍ സര്‍വീസും പിന്നീട് വൈകി. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലായിരുന്നു ഇത്. ഈ വിമാനത്തിലെ യാത്രക്കാരെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂര്‍ വഴി മംഗലാപുരത്തെത്തിച്ച് അവിടെനിന്നു കുവൈറ്റിലേക്കുള്ള കൊണ്ടു പോകുകയായിരുന്നു.
ഓഗസ്റ്റ് 20നും സമാന സംഭവം ഉണ്ടായി. മംഗലാപുരത്ത് രാവിലെ ആറരയ്ക്ക് ഇറങ്ങേണ്ട വിമാനം കോഴിക്കോട്ടിറക്കി. എന്നാല്‍ തുടര്‍ സൗകര്യങ്ങളൊന്നും എയര്‍ ഇന്ത്യ ഒരുക്കിയിരുന്നില്ല.

Key Words: Air India, Flight, Karipur, Karipur Airport, Kerala, Mangalore,Climate, Landing, Sunday, Pilot,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.