SWISS-TOWER 24/07/2023

കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് മാനസയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി കുടുംബം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 01.08.2021) കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് മാനസയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി കുടുംബം. കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങളാണ് കണ്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് കണ്ണൂര്‍ നാറാത്തെ വീട്ടില്‍ മാനസയുടെ മൃതദേഹമെത്തിച്ചത്. രക്ഷിതാക്കളും സഹോദരനും അടുത്ത ബന്ധുക്കളും കണ്ട ശേഷം, വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനായി വച്ചു.
Aster mims 04/11/2022

കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ച് മാനസയ്ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി കുടുംബം

നൂറുകണക്കിനാളുകളാണ് മാനസയെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. മന്ത്രി എം വി ഗോവിന്ദന്‍, കെ വി സുമേഷ് എംഎല്‍എ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍, പി കെ ശ്രീമതി ടീച്ചര്‍ തുടങ്ങിയവരും അന്തിമോപചാരം അര്‍പിച്ചു. മകളെ അവസാനമായൊന്നു കണ്ട ശേഷം, അച്ഛന്‍ മാധവന്‍ മകള്‍ക്ക് സല്യൂട് നല്‍കി. 'എന്റെ പൊന്നുമോളേ' എന്ന് നിലവിളിച്ച് അമ്മ അലമുറയിട്ട് കരഞ്ഞു.

കോതമംഗലത്ത് വെടിയേറ്റു മരിച്ച മാനസയുടെയും ഒരുമിച്ചു മരിച്ചനിലയില്‍ കാണപ്പെടുകയും ചെയ്ത സുഹൃത്ത് രഖിലിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. മാനസയെ കണ്ണൂര്‍ പയ്യാമ്പലത്തും രഖിലിനെ പിണറായി പന്തക്കപ്പാറ ശ്മശാനത്തിലുമാണു സംസ്‌കരിച്ചത്. സഹോദരനും അച്ഛന്റെ മൂത്ത സഹോദരന്റെ മക്കളും ചേര്‍ന്നാണ് മാനസയുടെ കര്‍മങ്ങള്‍ ചെയ്തത്.

രാവിലെ തലശേരി മേലൂരിലെ വീട്ടിലെത്തിച്ച രഖിലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അര്‍പിച്ചു.

Keywords: Manasa's body was cremated, Kannur, News, Family, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia