Accidental Death | മാനന്തവാടിയില്‍ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; സംഭവസ്ഥലത്തേക്ക് തിരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍

 


ADVERTISEMENT

മാനന്തവാടി: (www.kvartha.com) തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ് താഴ്ചയിലേക്ക് മറിഞ്ഞ് ഒമ്പതു പേര്‍ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

Accidental Death | മാനന്തവാടിയില്‍ തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ് താഴ്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു; 4 പേര്‍ക്ക് പരുക്ക്; സംഭവസ്ഥലത്തേക്ക് തിരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍

ജീപിലുണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത്. 12 പേരായിരുന്നു ജീപിലുണ്ടായിരുന്നത്. നാലു പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് അറിയുന്നത്. പരുക്കേറ്റവരെ മാനന്തവാടി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി.

മരിച്ചവര്‍ വയനാട് സ്വദേശികളാണ്‌. മരിച്ച ഒമ്പതുപേരെയും തിരിച്ചറിഞ്ഞു. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ, മേരി, വസന്ത, ശോഭന, റാബിയ എന്നിവരാണ് മരിച്ചത്.

അപകടവിവരമറിഞ്ഞി വനം മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു.  മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരുക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍  സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Keywords:  Mananthavady: 9 Died in Jeep Accident, Wayanad,  News, Accidental Death, Injury, Hospital, Treatment,  Dead Body, Medical College, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia