SWISS-TOWER 24/07/2023

Managing Directors | വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. പേര് വിവരങ്ഹള്‍ അറിയാം;

കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - രഞ്ജിത് ലാല്‍ പി

കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡ് - രാജീവ് വി എസ്

കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് - സുകുമാര്‍ അരുണാചലം

കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്-പ്രദീപ് കുമാര്‍ പി

കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് - ശ്രീകുമാര്‍ നായര്‍

ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് - രാജീവ് രാമകൃഷ്ണന്‍

Managing Directors | വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മാനേജിങ് ഡയറക്ടര്‍മാരെ നിശ്ചയിച്ചു


ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ്

തിരുവനന്തപുരം പൂങ്കുളം - കാക്കാമൂല റോഡുകളെ ബന്ധിപ്പിക്കുന്ന വെള്ളായണിപ്പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി അനുവദിച്ചു.

തസ്തിക

റവന്യു വകുപ്പില്‍ സൂപ്പര്‍ ന്യൂമററിയായി രൂപീകരിച്ച നാല് ഡെപ്യൂട്ടി കലക്ടര്‍ ( മേഖലാ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍) തസ്തികകള്‍ രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലികമായി സൃഷ്ടിക്കും.

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്ക് കോ- ഓപ്പറേറ്റീവ് ഫര്‍മസി ലിമിറ്റഡില്‍ ( ഹോംകോ) താല്‍ക്കാലികമായി അക്കൗണ്ടന്റ് തസ്തിക സൃഷ്ടിക്കും.

ഔഷധിയില്‍ ശമ്പള പരിഷ്‌ക്കരണം


ദി ഫാര്‍മസ്യൂട്ടിക്കല്‍സ് കോര്‍പ്പറേഷന്‍ (ഐ എം) കേരള ലിമിറ്റഡില്‍ (ഔഷധി) ജനറല്‍ വര്‍ക്കര്‍ ഒഴികെയുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 01.07.2019 പ്രാബല്യത്തില്‍ 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ച് നല്‍കും.

ചെറുകിട ജലവൈദ്യുത പദ്ധതി


പാലക്കയം വില്ലേജിലെ ലോവര്‍ വട്ടപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പാലക്കാട് ജില്ലാ പഞ്ചായത്തിന് അനുവദിക്കുന്നതിനുള്ള എനര്‍ജിമാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടറുടെ അഭ്യര്‍ത്ഥന വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചു.

Keywords: Managing Directors appointed in Public Sector Undertakings under the Industries Department, Thiruvananthapuram, News, Managing Directors, Cabinet Decision, Tender, Politics, Salary, General Worker, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia