ചവറ: (www.kvartha.com 29.09.2021) തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശി രാജു (60) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഇയാള്‍ ചവറ ബസ് സ്റ്റാന്‍ഡില്‍ കുട നന്നാക്കുന്ന ജോലി ചെയ്യുകയായിരുന്നു. 19ന് രാത്രി സ്റ്റാന്‍ഡിന് മുന്നിലെ കെട്ടിടത്തിന് സമീപം വിശ്രമിക്കുകയായിരുന്ന രാജുവിനെ നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് നീണ്ടകര താലൂക് ആശുപത്രിയില്‍ ചികിത്സതേടി.
എന്നാല്‍ 2ന് രാവിലെ 11.30ന് പൊലീസ് ഇയാളെ വീണ്ടും അവശനിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപം ലിങ്ക് റോഡില്‍ ബോട് ജെടി ഭാഗത്താണ് അവശനിലയില്‍ ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിക്കുകയുമായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.