Died | തൃശൂരില്‍ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; വൃക്കയുടെ പ്രവര്‍ത്തനമടക്കം നിലച്ചിരുന്നു
Updated: Jul 14, 2024, 19:57 IST


Representational Image generated by Meta AI
മരണം സംഭവിച്ചത് ഞായറാഴ്ച രാവിലെ
ചാവക്കാട്: (KVARTHA) തൃശൂരില്‍ (Thrissur) എലിപ്പനി (Rat Fever) ബാധിച്ച് ചികിത്സയിലായിരുന്ന (Treatment) യുവാവ് മരിച്ചു. ഒരുമനയൂര്‍ നോര്‍ത് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്കു താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെയും ജീജയുടെയും മകന്‍ വിഷ്ണു (Vishnu) (31) ആണ് മരിച്ചത്. വിട്ടുമാറാത്ത പനിയെ (Fever) തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് വിഷ്ണുവിനെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ (Thrissur Mediacla College, Hospital) പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വൃക്കയുടെ പ്രവര്‍ത്തനം തന്നെ നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സഹോദരങ്ങള്‍: പ്രജീഷ, പ്രേംജിത്ത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.