Gold smuggling | അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 1650 ഗ്രാം സ്വര്‍ണം; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

 


കൊച്ചി: (www.kvartha.com) അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 1650 ഗ്രാം സ്വര്‍ണം. മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി

സമദ് ആണ് പിടിയിലായത്. നെടുമ്പാശേരിയില്‍ അടിയന്തരമായി ഇറക്കേണ്ടി വന്ന വിമാനത്തിലൂടെയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Gold smuggling | അരയില്‍ തോര്‍ത്തു കെട്ടി അതിനകത്ത് ഒളിപ്പിച്ച നിലയില്‍ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് കണ്ടെത്തിയത് 1650 ഗ്രാം സ്വര്‍ണം; മലപ്പുറം സ്വദേശി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

ജിദ്ദയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താനിരുന്ന സ്വര്‍ണമാണ് എറണാകുളം കസ്റ്റംസ് പിടികൂടിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നു യാത്രക്കാരെ മുഴുവന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറക്കി ടെര്‍മിനലിലേക്കു മാറ്റിയിരുന്നു. തുടര്‍ന്ന് ഇവരെ മറ്റൊരു വിമാനത്തില്‍ കരിപ്പൂരിലേക്കു കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധന നടത്തുമ്പോഴാണ് സമദ് പിടിയിലായത്.

വെള്ളിയാഴ്ച ജിദ്ദയില്‍ നിന്നു പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം കോഴിക്കോട് ഇറക്കാനാവാതെ കൊച്ചിയിലേക്കു വഴി തിരിച്ചു വിടുകയായിരുന്നു. ഇവിടെ രണ്ടിലേറെ തവണ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. കൊച്ചി വിമാനത്താവളത്തില്‍ ഒരു മണിക്കൂറിലേറെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, സര്‍വ സജ്ജമാക്കിയ ശേഷം രാത്രി 7.19നായിരുന്നു ലാന്‍ഡിങ്.

Keywords: Man who tried to smuggle gold at Kochi airport arrested, Kochi, News, Nedumbassery Airport, Smuggling, Airport, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia