ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി; ഇയാള്‍ സ്ഥിരം മദ്യപാനിയെന്ന് പൊലീസ്

 


കോഴിക്കോട്: (www.kvartha.com 06.01.2022) ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. ഇയാള്‍ സ്ഥിരം മദ്യപാനിയെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശി മോഹന്‍ദാസാണ് ബിന്ദു അമ്മിണിയെ അക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ബുധനാഴ്ച വൈകിട്ടാണ് കോഴിക്കോട് ബീചില്‍ വെച്ച് ബിന്ദു അമ്മിണിക്കെതിരെ ക്രൂരമായ ആക്രമണമുണ്ടായത്.

ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ അക്രമിച്ചയാളെ കണ്ടെത്തി; ഇയാള്‍ സ്ഥിരം മദ്യപാനിയെന്ന് പൊലീസ്

ആക്രമണത്തിന് ശേഷം പ്രതി ഉടന്‍ തന്നെ സ്ഥലംവിട്ടിരുന്നു. തുടര്‍ന്ന് ബിന്ദു അമ്മിണിയുടെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്.

നിരന്തരമായ ആക്രമണങ്ങളാണ് ബിന്ദു അമ്മിണിക്ക് നേരെ ഉണ്ടാകുന്നത്. രണ്ടാഴ്ച മുന്‍പ് കോഴിക്കോട് കാപ്പാട് വെച്ചും ബിന്ദു അമ്മിണിക്കുനേരെ ആക്രമണം ഉണ്ടായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രാത്രിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിന്ദു അമ്മിണ് അടുത്തിടെയാണ് ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്.

തനിക്ക് ഭീഷണികളുണ്ടെന്നും സംരക്ഷണം നല്‍കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും അവഗണിച്ച് കേരള പൊലീസ് തനിക്ക് സംരക്ഷണം നല്‍കുന്നില്ലെന്നും ബിന്ദു അമ്മിണി നേരത്തെ തന്നെ ആരോപിച്ചിരുന്നു. അതിനിടെയാണ് പുതിയ സംഭവം.

Keywords:  Man who attacked Bindu Ammini at Kozhikode beach found, Kozhikode, News, Attack, Police, Complaint, Injury, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia