മുഖ്യമന്ത്രിയുടെ യോഗത്തില്‍ തള്ളിക്കയറാൻ ശ്രമിച്ചയാളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി

 



തിരുവനന്തപുരം: (www.kvartha.com 10.02.2022) മുഖ്യമന്ത്രി പിണറായി വിജയന്റെ യോഗത്തിനിടെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. പൂവച്ചല്‍ സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. മിനിമോന്‍ എന്നയാളാണ് പിടിയിലായത്. ഇയാള്‍ മാനസിക വെല്ലുവിളിക്ക് ചികിത്സ തേടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. 

മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മുന്‍നിരയില്‍ നിന്നിരുന്നയാള്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടേക്ക് ആഞ്ഞുവന്നത്. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് നീക്കി. ശേഷം മുഖ്യമന്ത്രി ചടങ്ങ് തുടര്‍ന്നു. 

മുഖ്യമന്ത്രിയുടെ യോഗത്തില്‍ തള്ളിക്കയറാൻ ശ്രമിച്ചയാളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി


കേരളത്തിന്റെ മുഖച്ഛായ മാറ്റാനും നവകേരളം സൃഷ്ടിക്കാനുമാണ് സര്‍കാര്‍ ശ്രമിക്കുന്നതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 17000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. സര്‍കാരിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വികസനത്തെ ഒരു പോലെ സ്വീകരിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി എതിര്‍പൊക്കെ തിരഞ്ഞെടുപ്പ് കാലത്തെന്നും പരിഹസിച്ചു.

Keywords:  News, Kerala, State, Thiruvananthapuram, Police, CM, Chief Minister, Man tried to trespass into CM Pinarayi Vijayan programme
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia