ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമം; ഓടിമാറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 12.01.2021) ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മലമ്പുഴ തെക്കേമലമ്പുഴ സ്വദേശി ബാബുരാജ് (48) ആണ് മലമ്പുഴ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 11.30 മണിക്ക് ഒലവക്കോടാണു സംഭവം. ബ്യൂട്ടിഷ്യന്‍ സ്ഥാപനത്തില്‍ ക്ലാസ് കഴിഞ്ഞ് ഭാര്യ സരിത പുറത്തേക്ക് ഇറങ്ങുമ്പോഴാണു സംഭവം. ഓടിമാറിയ സരിത തലനാരിഴക്കാണ് രക്ഷപെട്ടത്. കുടുംബ പ്രശ്‌നമാണു അക്രമത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

ബ്യൂട്ടീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനിയായ സരിതയുടെ ദേഹത്ത് ബാബുരാജ് പെട്രോള്‍ ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റര്‍ കത്തിച്ച് കൊളുത്താന്‍ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് ബാബുരാജിനെ തള്ളിമാറ്റി. സരിത ഓടി മാറിയതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല. സമീപത്തുള്ളവര്‍ ബാബുരാജിനെ പിടിച്ചുവെച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് മലമ്പുഴ പൊലീസ് സ്റ്റേഷനില്‍ ബാബുരാജ് കീഴടങ്ങി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കൊല്ലാന്‍ ശ്രമം; ഓടിമാറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Aster mims 04/11/2022 സരിതയും ബാബുരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. കുറച്ചുകാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. സരിത ബ്യൂട്ടീഷ്യന്‍ കോഴ്സിന് ചേര്‍ന്നതില്‍ ബാബുരാജിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് വിവരം. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് വിവരം.

Keywords:  Man tried to set ablaze woman in Palakkad, Palakkad, News, Local News, Police Station, Case, Attack, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script