Threatened | അട്ടപ്പാടിയില്‍ കുട്ടികളുമായി കാടിനകത്തേക്ക് പോയി യുവാവിന്റെ ആത്മഹത്യ ഭീഷണി
Mar 25, 2023, 18:29 IST
വയനാട്: (www.kvartha.com) അട്ടപ്പാടിയില്‍ കുട്ടികളുമായി കാടിനകത്തേക്ക് പോയി യുവാവിന്റെ ആത്മഹത്യ ഭീഷണി.
വിവരമറിഞ്ഞെത്തിയ ആശ പ്രവര്‍ത്തകര്‍ രണ്ടു കുട്ടികളില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനും ഒരു കുട്ടിക്കുമായി തിരച്ചില്‍ തുടരുകയാണ്. അഗളി വനത്തിനുള്ളിലേക്കാണ് യുവാവ് കയറിപ്പോയത്.
യുവാവും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് യുവാവ് മക്കളുമായി കാട്ടിനുള്ളിലേക്ക് പോയതെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം.
ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഇയാള്‍ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തി അവിടെ നിന്നും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെയുമെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ട് കുട്ടികളുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോയി.
വിവരമറിഞ്ഞെത്തിയ ആശാ വര്‍കറും പ്രദേശവാസികളും ചേര്‍ന്ന് ഒരു കുട്ടിയെ കണ്ടെത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍ മൂന്നു വയസ്സുള്ള മറ്റൊരു കുട്ടിയുമായിട്ടാണ് ശ്രീകാന്ത് കാട്ടിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നത്. അഗളി പൊലീസ് ഇപ്പോള്‍ വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തുകയാണ്. കുട്ടിയെയും ശ്രീകാന്തിനെയും ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചക്ക് അങ്കണവാടിയിലെത്തുമ്പോള്‍ ശ്രീകാന്ത് മദ്യപിച്ച നിലയിലായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Keywords: Man threatened to commit suicide in forest along with his children, Wayanadu, News, Local News, Threatened, Children, Police, Kerala.
വിവരമറിഞ്ഞെത്തിയ ആശ പ്രവര്‍ത്തകര്‍ രണ്ടു കുട്ടികളില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനും ഒരു കുട്ടിക്കുമായി തിരച്ചില്‍ തുടരുകയാണ്. അഗളി വനത്തിനുള്ളിലേക്കാണ് യുവാവ് കയറിപ്പോയത്.
യുവാവും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് യുവാവ് മക്കളുമായി കാട്ടിനുള്ളിലേക്ക് പോയതെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം.
ചിറ്റൂര്‍ ഊരിലെ ഊരുമൂപ്പനാണ് ശ്രീകാന്ത്. ഇയാള്‍ 12 മണിയോടെ ചിറ്റൂരിലെ അങ്കണവാടിയിലെത്തി അവിടെ നിന്നും അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെയുമെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് രണ്ട് കുട്ടികളുമായി ശ്രീകാന്ത് വനത്തിനുള്ളിലേക്ക് കയറിപ്പോയി.
Keywords: Man threatened to commit suicide in forest along with his children, Wayanadu, News, Local News, Threatened, Children, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.