വിവാഹ വാഗ്ദാനം നിരസിച്ചതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ആസിഡ് കുടിച്ച് കിണറ്റില്‍ ചാടിയ പ്രതി പിടിയില്‍

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 20.05.2020) വിവാഹ വാഗ്ദാനം നിരസിച്ചതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മലയാലപ്പുഴ ചെങ്ങറമുക്കില്‍ കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസി കണ്ണംപാറ ചരുവില്‍ സനോജിനെ(38)യാണ് പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ പിടികൂടിയത്.

നഴ്സിങ് വിദ്യാര്‍ഥിനിയായ രാധിക(19)യെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചത്. തോട്ടില്‍ കുളിക്കാന്‍ പോയ രാധികയെ ഇയാള്‍ കറിക്കത്തികൊണ്ട് കുത്തുകയായിരുന്നു. തലയിലും കഴുത്തിലും കൈയിലും മുറിവേറ്റു. കരച്ചില്‍ കേട്ട് പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസികളും എത്തിയപ്പോഴേക്കും സനോജ് ഓടി രക്ഷപ്പെട്ടു. രാധികയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹ വാഗ്ദാനം നിരസിച്ചതിന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ ആസിഡ് കുടിച്ച് കിണറ്റില്‍ ചാടിയ പ്രതി പിടിയില്‍

സംഭവത്തിന് ശേഷം രക്ഷപ്പെട്ട സനോജ് ആസിഡ് കുടിച്ച് സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു. എന്നാല്‍ കിണറ്റില്‍ വെള്ളം കുറവായതിനാല്‍ അല്പസമയത്തിന് ശേഷം ഇയാള്‍ തന്നെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറി. ഇതിനു പിന്നാലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നേര്‍പ്പിച്ച ആസിഡ് കഴിച്ചതിനാല്‍ പ്രതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ പെണ്‍കുട്ടിയും ആസിഡ് കുടിച്ച പ്രതിയും അപകടനില തരണംചെയ്തതായി പൊലീസ് പറഞ്ഞു.

മേസ്തിരിപ്പണിക്കാരനായ സനോജിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. തൊട്ടടുത്ത വീടുകളില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടേയും സനോജിന്റെയും കുടുംബങ്ങള്‍ വളരെ അടുപ്പത്തിലാണ്. ആന്ധ്ര പ്രദേശില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ രാധിക ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയതാണ്. പത്തു വര്‍ഷം മുമ്പ് മറ്റൊരു യുവതിയുമായുള്ള പ്രശ്‌നത്തിലും സനോജ് ആസിഡ് കുടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Keywords:  Man stabs nursing student police arrested, Pathanamthitta, News, Case, attack, Injured, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia