ഭാര്യയ്‌കൊപ്പം താമസിക്കുന്ന കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു; ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
Jul 26, 2021, 20:39 IST
തിരുവല്ല: (www.kvartha.com 26.07.2021) ഭാര്യയ്‌ക്കൊപ്പം താമസിക്കുന്ന കാമുകനെ യുവാവ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. അക്രമത്തില്‍ ജനനേന്ദ്രിയത്തില്‍ പരിക്കേറ്റ നാല്പത്തഞ്ചുകാരനായ കാമുകന്‍ ആശുപത്രിയില്‍ ഒരുദിവസം തന്നെ ചികിത്സ തേടിയത് രണ്ടു തവണ. എന്നാല്‍ തനിക്ക് വെടിയേറ്റു എന്ന കാര്യം ഇയാള്‍ നിഷേധിച്ചു. സംഭവത്തില്‍ യുവാവിന് പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒ പിയില്‍ ചികിത്സ തേടിയ യുവാവ് പുറമേ പരിക്ക് ഇല്ലാത്തതിനാല്‍ തിരിച്ചുപോയി. എന്നാല്‍ മണിക്കൂറുകള്‍ക്കു ശേഷം വേദന അനുഭവപ്പെട്ടതിനാല്‍ വൈകുന്നേരം വീണ്ടും ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇയാളെ വിദഗ്ധ പരിശോധനയ്ക്കായി നിരീക്ഷണത്തില്‍ ആക്കി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി വിവരങ്ങള്‍ തിരക്കിയതോടെ ഇയാള്‍ വീണ്ടും ഡിസ്ചാര്‍ജ് ആയി. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും, കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് യുവാവിന് വെടിയേറ്റത്. യുവതിയുടെ ഭര്‍ത്താവായ 46കാരന്‍ കോട്ടയം വടവാതൂര്‍ സ്വദേശിയാണ് . കുറച്ചു കാലമായി നാല്‍പതുകാരിയായ ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്ന ചെങ്ങന്നൂരിലെ വീട്ടില്‍ രാവിലെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു ഭര്‍ത്താവ്.
ചര്‍ച്ചയ്ക്കിടെ യുവതിയുടെ ഭര്‍ത്താവും കാമുകനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് പൊടുന്നനെ എയര്‍ ഗണ്‍ ഉപയോഗിച്ച് യുവാവ് ഭാര്യയുടെ കാമുകനു നേരെ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ കാമുകന്റെ തുടകള്‍ക്കിടയിലൂടെ വെടിയുണ്ട കടന്നുപോയി. വെടിയേറ്റതോടെ ഇയാള്‍ നിലത്തു മറിഞ്ഞു വീണു. ഇതോടെ യുവതിയുടെ ഭര്‍ത്താവ് അവിടെനിന്ന് ഓടിരക്ഷപെട്ടു.
യുവതിയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വിവാഹമോചനത്തിന് കേസ് നില നില്‍ക്കുകയാണ്. ഇതില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
Keywords: Man shot his boyfriend, who was staying with his wife, with an air gun, Pathanamthitta, News, Local News, Police, Gun attack, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.