Bike Accident | അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍ നിന്ന് ബൈക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

 


ADVERTISEMENT

വള്ളിക്കോട്: (www.kvartha.com) അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍നിന്ന് ബൈക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി. അപകടത്തില്‍ വള്ളിക്കോട് അഞ്ചാം വാര്‍ഡ് തെക്കേടത്ത് വീട്ടില്‍ യദുകൃഷ്ണനാണ് (29) പരിക്കേറ്റത്. ഇദ്ദേഹത്തെ അതീവഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Aster_MIMS

Bike Accident | അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍ നിന്ന് ബൈക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കോന്നി-ചന്ദനപ്പള്ളി റോഡില്‍ വള്ളിക്കോട് തിയേറ്റര്‍ ജന്‍ക്ഷനടുത്ത് ഞായറാഴ്ച രാവിലെ 11.30 മണിയോടെയായിരുന്നു അപകടം. ക്ഷേത്രത്തില്‍ പോയി മടങ്ങുംവഴി എതിരേവന്ന വാഹനത്തിന് സൈഡ്കൊടുത്തപ്പോള്‍ കൊരുപ്പുകട്ട പാകിയ റോഡിലെ കട്ടകള്‍ ഇളകിക്കിടക്കുന്നതിനാല്‍ ബൈക് നിയന്ത്രണംവിട്ട് വശത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. ഓടയ്ക്ക് മൂടിയില്ലായിരുന്നു. സമീപം കിടന്ന പഴയ സ്ലാബിന്റെ കമ്പിയാണ് യദുവിന്റെ തലയിലേക്ക് തുളച്ചുകയറിയത്.

യുവാവിനെ ആദ്യം പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മെഡികല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ശസ്ത്രക്രിയ നടത്തി. രണ്ടു വര്‍ഷം മുന്‍പ് കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ യദു വിസ ശരിയായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും ഗള്‍ഫിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം.

മാവുങ്കല്‍ എന്ന കംപനിയാണ് ആറ് കോടി രൂപയ്ക്ക് കോന്നി-ചന്ദനപ്പള്ളി റോഡിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് പൊതുമരാമത് വിജിലന്‍സ് വിഭാഗം അടുത്തിടെ കണ്ടെത്തിയിരുന്നു. ഓടയുടെ നിര്‍മാണവും എങ്ങുമെത്തിയില്ല. ഒരിടത്തും മൂടി ഇട്ടിട്ടില്ല. പൊട്ടിക്കിടക്കുന്ന പഴയസ്ലാബുകള്‍ പോലും മാറ്റിയിട്ടുമില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ കോന്നി സെക്ഷനിലെ എന്‍ജിനീയറെ വിളിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും കരാറുകാരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും പ്രതികരണം ലഭിച്ചില്ലെന്നും പി ഡബ്ല്യു ഡി റോഡ് വിഭാഗം എക്സിക്യുടിവ് എന്‍ജിനീയര്‍ പറഞ്ഞു.

Keywords: Man seriously injured in bike accident, Palakkad, News, Accident, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia