Life Imprisonment | ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും
Oct 31, 2023, 19:26 IST
ADVERTISEMENT
മാനന്തവാടി: (KVARTHA) ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മാനന്തവാടി സ്പെഷ്യല്‍ ആന്‍ഡ് അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. തോല്‍പ്പെട്ടി ചെക് പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടി പറമ്പില്‍ പികെ അശോകനെ(48) മാനന്തവാടി സ്പെഷ്യല്‍ ആന്‍ഡ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് പിടി പ്രകാശന് ശിക്ഷിച്ചത്.
ഇടക്കിടെ അശോകന് ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചിട്ടും, നേരില്‍കാണാന്‍ അനുവദിക്കാതെയും ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു അശോകന് പൊലീസിന് നല്കിയ മൊഴി.
അന്നത്തെ തിരുനെല്ലി എസ് എച് ഒ രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തിന് സഹായിക്കാനായി എ എസ് ഐ കെവി സജിയുമുണ്ടായിരുന്നു. പ്രോസിക്യുഷന് വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ജോഷി മുണ്ടക്കല്‍ ഹാജരായി.
Keywords: Man Sentenced to life on murder case, Wayanad, News, Life Imprisonment, Court, Killed, Police, Judge, Verdict, Police, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

