Life Imprisonment | ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Oct 31, 2023, 22:55 IST
കണ്ണൂര്‍: (KVARTHA) ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വലിയന്നൂരിലെ വിജിനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ കെ സി അരുണിനെയാണ് ശിക്ഷിച്ചത്. ജീവപര്യന്തരം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ഗര്‍ഭസ്ഥ ശിശുഹത്യയ്ക്ക് കാരണമായ കുറ്റത്തിന് പത്തുവര്‍ഷം തടവും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പബ്ളിക് പ്രൊസിക്യൂടര്‍ കെ അജിത് കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു ശിക്ഷ. തലശേരി ഫസ്റ്റ് ക്ലാസ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് എ വി മൃദുലയാണ് ശിക്ഷ വിധിച്ചത്. 2012 ല്‍ സിറ്റി സി ഐയായിരുന്ന ടി കെ രത്നാകുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Kerala, Kannur, News, Malayalam-News, Kannur-News, Man Sentenced to life on murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.