Life imprisonment | രണ്ടര വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന സംഭവത്തില്‍ യുവാവിന് മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു

 


കണ്ണൂര്‍: (www.kvartha.com) രണ്ടര വയസ്സുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന സംഭവത്തില്‍ യുവാവിന് മരണം വരെ തടവും ജീവപര്യന്തവും കൂടാതെ 10 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. പരിയാരം സ്വദേശിയും തേപ്പ് പണിക്കാരനുമായ സുനില്‍ ടി(47) എന്ന യുവാവിനെതിരെയാണ് തളിപ്പറമ്പ് അതിവേഗപോക്‌സോ കോടതിയുടെ വിധി.

Life imprisonment | രണ്ടര വയസുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന സംഭവത്തില്‍ യുവാവിന് മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു

മൂന്ന് വകുപ്പുകളില്‍ ആയാണ് ജീവപര്യന്തവും മരണംവരെ തടവും 10 വര്‍ഷവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് തളിപ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ ഇ പ്രേമചന്ദ്രനാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ ഹാജരായി.

Keywords: Man sentenced to life imprisonment and fined for abusing two and a half year old girl, Kannur, News, Court, Life Imprisonment, Molestation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia