Court Verdict | 'കോട്ട കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി'; യുവാവിന് 9 വർഷം തടവും പിഴയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സെന്റ്, ആഞ്ചലോ കോട്ട കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് 12 വയസുകാരനെ കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരക്കായിയെന്ന കേസില്‍ യുവാവിന് ഒന്‍പതുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കെ സിറാജുദ്ദീൻ (35) എന്നയാളെയാണ് തലശേരി അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് സിജി ഘോഷ ശിക്ഷിച്ചത്.

Court Verdict | 'കോട്ട കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി'; യുവാവിന് 9 വർഷം തടവും പിഴയും

വിവിധവകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക പരാതിക്കാരന് നല്‍കാനും ഉത്തരവായിട്ടുണ്ട്. 2018 ഒക്‌ടോബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി പൊലീസ് സ്‌റ്റേഷനിലെ എസ്ഐയായിരുന്ന കെപി ശ്രീഹരിയാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂടര്‍ പിഎം ബാസുരി ഹാജരായി.

Keywords: Kannur, Kerala, News, Man, Imprisonment, POCSO, Court, Case, Police Station, Complaint, Judge, Top-Headlines,  Man sentenced to 9 years imprisonment under POCSO Act.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia