Rigorous Imprisonment | മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും
Oct 31, 2023, 19:56 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) മനോരോഗിയായ 15 കാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ പ്രതിക്ക് 52 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മുടവന്മുകള് തമലം പൊറ്റയില്‍ വീട്ടില്‍ പ്രഭാത് കുമാര്‍ എന്ന പ്രഭനെ(64 ) ആണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും മൂന്നുമാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജ് ആര് രേഖ വിധി ന്യായത്തില്‍ പറഞ്ഞു.
കുട്ടിക്ക് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും വിധിയില്‍ പറയുന്നു. മനോരോഗിയായ കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വിധി ന്യായത്തില്‍ പറയുന്നു. ഇത്തരം ശിക്ഷകള്‍ വന്നാല്‍ മാത്രമെ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളുവെന്നും വിധിയിലുണ്ട്.
2013 ജനുവരി 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന കുട്ടി സ്കൂളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തി ടിവി കാണുന്നതിനിടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ആദ്യം വഴങ്ങാത്തതിനാല്‍ കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
കുട്ടി നിലവിളിച്ചെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാല്‍ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റു. കുട്ടിയുടെ അമ്മയും മനോരോഗിയാണ്. 85 വയസ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടില്‍ കയറിയ പ്രതിയെ അമ്മുമ്മ വെട്ടുകത്തിയെടുത്ത് വെട്ടാന്‍ ഓങ്ങിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.
തൊട്ടടുത്ത ദിവസം സ്കൂളില്‍ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകള്‍ കണ്ട കൂട്ടുകാരികളാണ് ടീചറോട് വിവരം പറഞ്ഞത്. കുട്ടിയെ മാറ്റി നിര്‍ത്തി ടീചര്‍ പരുക്കിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
വിചാരണ വേളയില്‍ കുട്ടി കൂട്ടില്‍ നിന്ന് പൊട്ടികരഞ്ഞുകൊണ്ടാണ് പീഡന വിവരങ്ങള്‍ കോടതിയോട് വെളിപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പല ദിവസങ്ങളില്‍ ആയാണ് കുട്ടിയുടെ വിചാരണ നടന്നത്. ഗോപി എന്ന ഓടോറിക്ഷാ ഡ്രൈവര്‍ കൂടി കുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. പക്ഷേ വിചാരണവേളയില്‍ പ്രതി മരിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ ആര്‍എസ് വിജയമോഹന് ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി ജയചന്ദ്രന്, എംജെ സന്തോഷ്, എസ് ഐ ആയിരുന്ന പിബി വിനോദ് കുമാര്‍ എന്നിവര്‍ ആണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് 21 സാക്ഷികളെ വിസ്തരിച്ചു, 26 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.

Keywords: Man Sentenced to 52 Years Rigorous Imprisonment For Molesting Minor Girl, Thiruvananthapuram, News, Rigorous Imprisonment, Molestation, Court, Judge, Complaint, Probe, Girl, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.