കണ്ണൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.02 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; കാസര്‍കോട് സ്വദേശി കസ്റ്റഡിയില്‍
Feb 5, 2020, 14:35 IST
കണ്ണൂര്‍: (www.kvartha.com 05.02.2020) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.02 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കാസർകോട് എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ഇയാളിൽനിന്ന് 379 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ ബുധനാഴ്ച പുലർച്ചെ 5.25 ന് ദുബൈയിൽനിന്ന് ഗോഎയർ വിമാനത്തിലാണ് എത്തിയത്. സ്വർണം ഗുളിക രൂപത്തിലാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.
കസ്റ്റംസ് ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെടുത്തത്. ഇയാളെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു വരികയാണ്.

Keywords: Man seized 15 lakhs gold from Kannur airport, Kannur Airport, News, Gold, Seized, Customs, Custody, Kasaragod, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.