Remanded | തളിപ്പറമ്പില്‍ 16 കാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസിലെ പ്രതിയായ യുവാവ് റിമാന്‍ഡില്‍
May 16, 2024, 21:25 IST
തളിപ്പറമ്പ്: (KVARTHA) പ്രണയം നടിച്ച് 16 കാരിയെ ബീചുകളിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 28 കാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സിത്തുജോസഫിനെ (28) ആണ് തളിപ്പറമ്പ് സി.ഐ ബെന്നി ലാല്‍ അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയാണ് പീഡന ത്തിനിരയായത്.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ പീഡനമുണ്ടായത്. അന്ന് ആലക്കോട് മെകാനിക്കായി ജോലി ചെയ്യുകയായി രുന്ന സിത്തുജോസഫ് ഇപ്പോള്‍ എറണാകുളത്ത് ഒരു സ്ഥാപനത്തില്‍ ഡ്രൈവറാണ്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കിയ ഇയാള്‍ പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീചുകളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.
ഇയാളുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ച പെണ്‍കുട്ടിയെ പിന്നീടും പിന്തുടരുകയും രക്ഷിതാക്കളെയടക്കം ഭീഷണിപ്പെ ടുത്തുകയും ചെയ്തതോടെ കുട്ടി തന്നെയാണ് ചൈല്‍ഡ് ലൈന്‍ അധികൃതരോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

Keywords: Man Remanded For Molesting Minor Girl, Kannur, News, Remanded, Molestation, Police, Parents, Instagram, Childline, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.